കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്.  കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ രാമപുരം സ്‌കൂള്‍ പടിയില്‍ ആയിരുന്നു അപകടം. ... Read More

കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്.  കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ രാമപുരം സ്‌കൂള്‍ പടിയില്‍ ആയിരുന്നു അപകടം. 
കാര്‍ ഓടിച്ചിരുന്ന ചെര്‍പ്പുളശ്ശേരി മാരായ മംഗലം അരക്കുപറമ്പില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഫാസില്‍ (26)ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ ചെര്‍പ്പുളശ്ശേരി കിഴിശ്ശേരി രായന്റെ ഭാര്യ മുംതാസ്(40) മകള്‍ നുജു(16)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡരികിലെ ഓടയിലേക്കു തെറിച്ച്‌ വീണ നുജുവിനെ നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിലിടിച്ച്‌ വീട് തകര്‍ന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO