പുതുമുഖങ്ങളുമായി ഒമര്‍

പ്ലസ് ടൂവിന് പഠിക്കുന്ന ഏതാനും കുട്ടികളിലൂടെയാണ് ഒമര്‍ ലുലു 'ഒരു അഡാര്‍ലവ്' അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തികച്ചും പുതുമുഖങ്ങളാണ്. ഒളിമ്പ്യന്‍ അന്തോണി ഫെയിം അരുണാണ് ഇവരില്‍ പുതുമുഖമല്ലാത്ത നടന്‍.  ... Read More

പ്ലസ് ടൂവിന് പഠിക്കുന്ന ഏതാനും കുട്ടികളിലൂടെയാണ് ഒമര്‍ ലുലു ‘ഒരു അഡാര്‍ലവ്’ അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തികച്ചും പുതുമുഖങ്ങളാണ്.
ഒളിമ്പ്യന്‍ അന്തോണി ഫെയിം അരുണാണ് ഇവരില്‍ പുതുമുഖമല്ലാത്ത നടന്‍.

 

അഞ്ച് നായകന്മാരും നാല് നായികമാരുമാണീ ചിത്രത്തിലുള്ളത്.
വിദേശത്ത് പഠിച്ചുവളര്‍ന്ന സെയ്താലി, ഒരു പ്രത്യേകസാഹചര്യത്തിലാണ് നാട്ടില്‍ പഠിക്കാനെത്തുന്നത്. മറ്റ് നാലുപേരുമായി സെയ്താലി ഏറെ സൗഹൃദത്തിലാകുന്നു. ഇവരുടെ സൗഹൃദവും, ഇതിനിടയിലൂടെ ഉണ്ടാകുന്ന പ്രണയവുമൊക്കെയാണ് അഡാറ്‌ലവിന്റെ ഇതിവൃത്തം.

 

 

ഇവര്‍ക്ക് പുറമേ അമ്പതോളം പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നുണ്ട്.
ഒരു മ്യൂസിക്കല്‍ കോമഡി ലൗ സ്റ്റോറിയാണീ ചിത്രം.
ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന പത്തുഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ഹരിനാരായണന്‍, ആര്‍.സി. സത്യജിത്ത്. പി.എം, ജബ്ബാര്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

 

 

സീനുസിദ്ധാര്‍ത്ഥാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് അച്ചുവിജയന്‍.
കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രതീഷ് അമ്പാടി, കോസ്റ്റ്യൂം ഡിസൈന്‍ ബ്യൂസി ബേബിജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്വപ്‌നേഷ്. കെ. നായര്‍.
പ്രൊഡക്ഷന്‍ ഡിസൈനര്‍ താജുദ്ദീന്‍ വാടാനപ്പള്ളി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കോഴിക്കോട്.

 

അവുസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ അവുസേപ്പച്ചന്‍ വാളക്കുഴി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂര്‍, മണ്ണുത്തി ഡോണ്‍ ബോസ്‌ക്കോ സ്‌ക്കൂളില്‍ പുരോഗമിക്കുന്നു.
ഊട്ടിയാണ് മറ്റൊരു ലൊക്കേഷന്‍. അവുസേപ്പച്ചന്‍ സ്‌ക്രീന്‍ മീഡിയ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO