‘ഒരു ദുരഭിമാനക്കൊല’; കെവിന്‍ വധം സിനിമയാകുന്നു

കേരളത്തെ ഞെട്ടിച്ച കെവിന്റെ കൊലപാതകവും അനുബന്ധസംഭവങ്ങളും സിനിമയാകുന്നു. ഒരു ദുരഭിമാനക്കൊല എന്നു പേരിട്ട സിനിമയുടെ ടൈറ്റില്‍ വ്യാഴാഴ്ച കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു.      കെവിന്‍ വധക്കേസും... Read More

കേരളത്തെ ഞെട്ടിച്ച കെവിന്റെ കൊലപാതകവും അനുബന്ധസംഭവങ്ങളും സിനിമയാകുന്നു. ഒരു ദുരഭിമാനക്കൊല എന്നു പേരിട്ട സിനിമയുടെ ടൈറ്റില്‍ വ്യാഴാഴ്ച കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു.

 

 

 കെവിന്‍ വധക്കേസും അനുബന്ധ സംഭവങ്ങളും ചിത്രീകരിക്കുന്ന സിനിമ മജോ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. ഇന്‍സ്‌പെയര്‍ സിനിമാ കമ്പനിയുടെ ബാനറിലുള്ള സിനിമ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണു നിര്‍മിക്കുന്നത്. ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറി ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികമോഹന്‍, സബിത എന്നിവരാണ് അഭിനേതാക്കള്‍. 

 

 

അശോകന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകത കൂടി ‘ഒരു ദുരഭിമാനക്കൊല’യ്ക്കുണ്ട്. ഉഷ മേനോന്‍, സുമേഷ് കുട്ടിക്കല്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ യേശുദാസ്, യുവഗായകനായ മനോജ് തിരുമംഗലം എന്നിവര്‍ ആലപിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO