ഒരു ഗസറ്റഡ് യക്ഷി

ഹൊറര്‍, ഹ്യൂമര്‍, ക്രൈം എന്നിവ കോര്‍ത്തിണക്കി നവാഗതനായ ബിനീഷ് മഠത്തില്‍ സംവിധാനം ചെയ്യുന്നു ചിത്രമാണ് 'ഒരു ഗസറ്റഡ് യക്ഷി'.   മൂവി പേ മീഡിയായുടെ ബാനറില്‍ ദേവരാജനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ സഹോദരി... Read More

ഹൊറര്‍, ഹ്യൂമര്‍, ക്രൈം എന്നിവ കോര്‍ത്തിണക്കി നവാഗതനായ ബിനീഷ് മഠത്തില്‍ സംവിധാനം ചെയ്യുന്നു ചിത്രമാണ് ‘ഒരു ഗസറ്റഡ് യക്ഷി’.

 

മൂവി പേ മീഡിയായുടെ ബാനറില്‍ ദേവരാജനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അസ്ക്കര്‍ സൗദാന്‍, രാജന്‍ പി. ദേവിന്‍റെ മക്കളായ ജൂബിന്‍രാജ്, ഉണ്ണി രാജന്‍പി. ദേവ്, ജിനോ ജോണ്‍ എന്നിവരാണ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇര്‍ഷാദാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ദേവനാരായണമൂര്‍ത്തിയെ അവതരിപ്പിക്കുന്നത്. ഇര്‍ഷാദിന്‍റെ പ്രത്യേകതരത്തിലുള്ള ഗെറ്റപ്പാണ് ഈ ചിത്രത്തിലുള്ളത്. ബോളിവുഡ് താരം രഞ്ജനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

 

രമ്യാപണിക്കരാണ് നായിക. മേഘാമാത്യു, ശ്രീജിത്ത് രവി, സുനില്‍ സുഗത, ബിജുക്കുട്ടന്‍, നോബി, കലിംഗശശി, പ്രദീപ് കോട്ടയം എന്നിവരും വേഷമണിയുന്നു.

 

 

ശക്തിയുടേതാണ് തിരക്കഥ. അനില്‍പനച്ചൂരാന്‍റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക് ഈണം പകരുന്നു. അശ്വഘോഷന്‍ ഛായാഗ്രഹണവും അച്ചുവിജയന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അബ്ദുള്‍ കോയ, മേക്കപ്പ് മനോജ് അങ്കമാലി, കോസ്റ്റ്യും ഡിസൈന്‍ ബ്യൂസിജോണ്‍ ഡേവിഡ്, അസോസിയേറ്റ് ഡയറക്ടര്‍ സബിന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സജീഷ് മഞ്ചേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ് മധു വട്ടപ്പറമ്പില്‍, ഷെമീജ്. സ്റ്റില്‍സ് ഇകുട്ട്സ് രഘു ആലുവ.

Show Less

No comments Yet

SLIDESHOW

LATEST VIDEO