അംഗവൈകല്യത്തെ അതിജീവിച്ച യുവാവിന്‍റെ കഥയുമായി ‘ഒരു പഴയ ബോംബുകഥ’

അംഗവൈകല്യത്തെ അതിജീവിച്ച ഒരു യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ. ഷാഫിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. യു.ജി.എം എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഡോ. സഖറിയാതോമസ്, ആല്‍വിന്‍ ആന്‍റണി, ജിജോ കാവനാട്... Read More

അംഗവൈകല്യത്തെ അതിജീവിച്ച ഒരു യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ. ഷാഫിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
യു.ജി.എം എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഡോ. സഖറിയാതോമസ്, ആല്‍വിന്‍ ആന്‍റണി, ജിജോ കാവനാട് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഈ ചിത്രത്തിന്‍റെ ആരംഭം ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴ് ബുധനാഴ്ച കൊച്ചിയിലെ ഇടപ്പള്ളി, അഞ്ചുമന ദേവി ക്ഷേത്രത്തില്‍ നടന്നു. ബിബിന്‍ കെ. ജോര്‍ജ്ജ് നായകനായി ഈ ചിത്രത്തിലൂടെ അരങ്ങേറുന്നു.

 

 

നാലാം വയസ്സില്‍ പോളിയോ വന്നു തളര്‍ന്നതാണ് ബിബിന്‍റെ കാല്. ആ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടായിരുന്നു ബിബിന്‍റെ വളര്‍ച്ച. അഭിനയം വലിയ മോഹമായിരുന്നു. ഇപ്പോഴത് സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ശ്രീക്കുട്ടനിലൂടെ.
ഒരു മലയോരഗ്രാമത്തിലെ സാധാരണക്കാരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത്.

 

സഹതാപം ഒരിക്കലും ഇഷ്ടപ്പെടാത്തവനായിരുന്നു ശ്രീക്കുട്ടന്‍. തന്‍റെ ശാരീരിക വൈകല്യം ഒരു കുറവാണെന്നുപോലും അവന്‍ നോക്കാറില്ല. ഇവന്‍റെ ജീവിതത്തിലുണ്ടാകുന്ന ഒരു പ്രശ്നത്തെ തരണം ചെയ്യുവാന്‍ എടുക്കുന്ന തീരുമാനത്തില്‍ നിന്നുമുണ്ടാകുന്ന പ്രതികരണങ്ങളാണ് ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

 

 

പ്രയാഗാമാര്‍ട്ടിനാണ് ശ്രുതി എന്ന നായികയെ അവതരിപ്പിക്കുന്നത്.
വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, ദിനേശ് പ്രഭാകര്‍, സുനില്‍ സുഗത, കുളപ്പുള്ളി ലീല, കലാഭവന്‍ ഹനീഫ് എന്നിവരും പ്രധാനതാരങ്ങളാണ്.

ഹരിനാരായണന്‍റെ ഗാനങ്ങള്‍ക്ക് അരുണ്‍ ഈണം പകരുന്നു.
വിനോദ് ഇല്ലമ്പിള്ളി ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം ദിലീപ്നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷ.
പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് റിച്ചാര്‍ഡ്, മാനേജര്‍ ഫ്രെഡ്ഡി.
ഫെബ്രുവരി ഒമ്പതിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രം കോതമംഗലം, വടാട്ടപാറ, ഭൂതത്താന്‍ കെട്ട്, പൂയംകുട്ടി, കുട്ടമ്പുഴ ഭാഗങ്ങളിലായി പൂര്‍ത്തിയാകും.
യു.ജി.എം റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO