‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ആദ്യ ഗാനം

ഒരു വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം നിര്‍വഹിച്ചു വിദ്യാധരന്‍മാസ്റ്റര്‍ ആലപിച്ച ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനം... Read More

ഒരു വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം നിര്‍വഹിച്ചു വിദ്യാധരന്‍മാസ്റ്റര്‍ ആലപിച്ച ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനം വിശുദ്ധ അന്തോണീസ് പുണ്യാളന് സമര്‍പ്പിച്ചുകൊണ്ട് പുറത്തിറങ്ങി.

 

ബി സി നൗഫല്‍ ആണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോനും നിഖില വിമലും ചിത്രത്തില്‍ നായികമാരായി എത്തുന്നു. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സലീം കുമാര്‍, സൗബിന്‍ സാഹിര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. സുജിത്ത് വാസുദേവനാണ് ചിത്രത്തിന്റെ ഛായഗ്രഹണം, എഡിറ്റിങ് ജോണ്‍ കുട്ടിയും, നാദിര്‍ഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO