പടയോട്ടം കരയിക്കില്ല, ചിരിപ്പിക്കും

സാമ്രാജ്യങ്ങള്‍ വെട്ടിപിടിക്കാന്‍ 'പടയോട്ടം' നടത്തുന്ന ചെങ്കല്‍ രഘുവിനെ കാണാനാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ തീര്‍ച്ചയായും നിരാശപ്പെടും. കാരണം ചെങ്കല്‍ച്ചൂളയിലെ രാജാവും, മന്ത്രിയും, സേനാനായകനും പരിവാരങ്ങളുമെല്ലാം അത്യാവശ്യം മണ്ടന്മാരും കോമാളികളുമാണ്. അതിനാല്‍ അവരെ കണ്ട് നിങ്ങള്‍ പേടിക്കില്ല.... Read More

സാമ്രാജ്യങ്ങള്‍ വെട്ടിപിടിക്കാന്‍ ‘പടയോട്ടം’ നടത്തുന്ന ചെങ്കല്‍ രഘുവിനെ കാണാനാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ തീര്‍ച്ചയായും നിരാശപ്പെടും. കാരണം ചെങ്കല്‍ച്ചൂളയിലെ രാജാവും, മന്ത്രിയും, സേനാനായകനും പരിവാരങ്ങളുമെല്ലാം അത്യാവശ്യം മണ്ടന്മാരും കോമാളികളുമാണ്. അതിനാല്‍ അവരെ കണ്ട് നിങ്ങള്‍ പേടിക്കില്ല. പകരം ചിരിക്കും. ചിരിക്കില്ലെന്ന് വാശിപിടിച്ചില്ലെങ്കില്‍ മാത്രം.
രാജാവായ ചെങ്കല്‍ രഘു(ബിജുമേനോന്‍) സര്‍വ്വശക്തനാണ്. അങ്ങനെയാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നതും. അദ്ദേഹത്തിന് ഒരു ദൗര്‍ബല്യമേയുള്ളൂ. ‘അമ്മ.’ ആ സ്നേഹത്തിന് മുന്നില്‍ രഘുവിന്‍റെ കഠിനഹൃദയം വെന്തുരുകും. ആ ദൗര്‍ബല്യം മുതലാക്കിയിട്ടാണ് രഘുവിന്‍റെ കൂട്ടുകാരില്‍ ചിലര്‍ അയാളെ ഒരു ദൗത്യത്തിന് ഒപ്പം കൂട്ടുന്നത്. ദൗത്യം മറ്റൊന്നുമല്ല, കൂട്ടുകാരനെ തല്ലിയവനെ തിരിച്ചുതല്ലണം. അമ്മയുടെ പേരില്‍ ഒരു കള്ളക്കഥയുണ്ടാക്കി അവതരിപ്പിച്ചപ്പോള്‍ അത് രഘുവും വിശ്വസിച്ചു. അങ്ങനെ തല്ലേണ്ടവനെ തപ്പി അവര്‍ കാസര്‍ഗോട്ടേയ്ക്ക് യാത്ര തിരിക്കുകയാണ്.

 

ആ യാത്രയ്ക്കിടയില്‍ ചില മുടന്തന്‍ ഒട്ടകങ്ങള്‍ കയറി കൂടിയിട്ടുണ്ടെതൊഴിച്ചാല്‍ യാത്ര രസാവഹം തന്നെയാണ്. ആ രസച്ചരട് ഏറ്റവും മുറുകുന്നത് സിനിമയുടെ അവസാനരംഗങ്ങളിലാണ്. അതോടെ പ്രേക്ഷകര്‍, ആര്‍ത്തും പേര്‍ത്തും ചിരിക്കും. അതാണ് പടയോട്ടത്തിന്‍റെ വിജയമന്ത്രം.

 

പുറമേ ഉള്ളിത്തൊലിയാണ് പടയോട്ടം. പൊളിച്ചുപൊളിച്ച് പോകുമ്പോള്‍, ഏറ്റവും ഉള്ളിലൊരു രസകുടുക്കയുണ്ട്. അത് ഉടച്ച് ഹാസ്യമധുരം വിളമ്പുന്ന വിരുന്നാണ് പടയോട്ടം. ആ നിലയ്ക്ക് നോക്കിയാല്‍ രണ്ട് മാര്‍ക്ക് പടയോട്ടത്തിന് നല്‍കാം. പ്രേക്ഷകരെ ചിരിപ്പിച്ച വകയില്‍ 5 മാര്‍ക്കും. അപ്പോള്‍ ആകെ 7 മാര്‍ക്ക്. ഒരു സിനിമയുടെ വിജയത്തിന് അത് ധാരാളമാണ്. സംവിധായകന്‍ റഫീഖ് ഇബ്രാഹിമിന് അഭിനന്ദനങ്ങള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO