സര്‍വ്വദുരിത ശമനമേകുന്ന പഞ്ചമുഖ ഗണപതി

  ഏറ്റവും ലളിതമായ രീതിയില്‍ എപ്പോഴും എവിടേയും വെച്ച് ആരാധിക്കാവുന്ന ദൈവമാണ് ഗണപതി. ഭക്തര്‍ക്ക് അവരവരുടെ ഇഷ്ടാനുസരണം ഏത് പേരിലും ഏത് രൂപത്തിലും ആരാധിക്കാവുന്ന ആദ്യന്തദൈവമാണ് ഗണപതി. വിനായകന്‍ എന്നതാണ് ഗണപതിയുടെ മറ്റൊരു പേര്.... Read More

 

ഏറ്റവും ലളിതമായ രീതിയില്‍ എപ്പോഴും എവിടേയും വെച്ച് ആരാധിക്കാവുന്ന ദൈവമാണ് ഗണപതി. ഭക്തര്‍ക്ക് അവരവരുടെ ഇഷ്ടാനുസരണം ഏത് പേരിലും ഏത് രൂപത്തിലും ആരാധിക്കാവുന്ന ആദ്യന്തദൈവമാണ് ഗണപതി. വിനായകന്‍ എന്നതാണ് ഗണപതിയുടെ മറ്റൊരു പേര്. ഗണപതി എന്നാല്‍ ഗണങ്ങളുടെ നാഥന്‍ അഥവാ പതി. വിനായകന്‍ എന്നാല്‍ ഭക്തരുടെ വിനകളെ വേരറുക്കുന്നവന്‍ എന്നും പൊരുള്‍. സാധാരണ ഗണപതിക്ക് ഏകമുഖമാണുള്ളത്. അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ അഞ്ച് മുഖങ്ങളോടുകൂടി ഗണപതി ശ്രീ പഞ്ചമുഖ ഗണപതി എന്ന ദിവ്യനാമത്തില്‍ അനുഗ്രഹം വര്‍ഷിക്കുന്നു. ഒരു മുഖം മാത്രമായിട്ടുള്ള ഗണപതി തന്നെ സര്‍വ്വവിനകളേയും വേരറുക്കുമ്പോള്‍ അഞ്ച് മുഖത്തോടുകൂടി അനുഗ്രഹം വര്‍ഷിക്കുന്ന ശ്രീ പഞ്ചമുഖ ഗണപതി പല മടങ്ങ് അനുഗ്രഹ മാരിപൊഴിയും എന്നത് നിസ്തര്‍ക്കം.

 

ഹേരംബഗണപതി എന്ന പഞ്ചമുഖ വിനായകന്‍

 

ഹേരംബഗണപതി ഗണപതിയുടെ 32 രൂപങ്ങളില്‍ പതിനൊന്നാമത്തെ രൂപമാണ്. അഞ്ച് മുഖമുള്ള ഗണപതി നമ്മുടെ നാട്ടിലേക്കാള്‍ അയല്‍രാജ്യമായ നേപ്പാളിലാണ് ഏറെ പ്രസിദ്ധം. താന്ത്രിക ആരാധനയ്ക്കുള്ള രൂപമായി പഞ്ചമുഖ ഗണപതി വിളങ്ങുന്നു. ഹേരംബന്‍ എന്ന സംസ്കൃതപദത്തിന്‍റെ അര്‍ത്ഥം തന്നെ സഹായിക്കാന്‍ ആരുമില്ലാത്തവനെ സംരക്ഷിക്കുന്നവന്‍ എന്നാണ് മുത്തലപുരാണം, ബ്രഹ്മവൈവര്‍ദ്ധപുരാണം, പത്മപുരാണം, സിന്ധിയാഗമം, ഗണേശപുരാണാം എന്നിവയിലൊക്കെ ഹേരംബ ഗണപതി എന്ന പേര് സ്ഥാനം നേടിയിട്ടുണ്ട്. പത്ത് കൈകളില്‍ അഭയം, വരദം, പാശം, ദന്തം(കൊമ്പ്), അക്ഷമാല, ഹാരം, പരശ്, ചമ്മട്ടി, മോദകം, പഴം എന്നിവയേന്തി സിംഹവാഹനത്തില്‍ ആസനസ്ഥനായിരിക്കുന്നതായിട്ടാണ് പഞ്ചമുഖ ഗണപതിയുടെ രൂപം.

 

ദുരിതനിവാരണന്‍ ഹേരംബ ഗണപതി

 

സാമ്പത്തിക സ്ഥിതിയിലുണ്ടാവുന്ന മാന്ദ്യം, കടം വാങ്ങി അത് തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലുണ്ടാവുന്ന ദുഃഖദുരിതങ്ങള്‍ എന്നിവയ്ക്ക് ആശ്വാസം കിട്ടാന്‍ ശ്രീപഞ്ചമുഖ ഗണപതിക്ക് വഴിപാട് നടത്തി പ്രാര്‍ത്ഥിക്കണം. കൂടാതെ ഏകാദശി തിഥിയില്‍ കാര്‍ഷികമേഖലയിലും പോലീസ്, ശാസ്ത്രം, എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ഹേരംബന്‍ എന്ന പഞ്ചഗണപതിയെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ നല്ല ഫലങ്ങളുണ്ടാവുമെന്ന് വിശ്വാസം.

 

മത്സ്യപുരാണത്തില്‍ ഗണപതി

പാര്‍വ്വതി ദേവി തന്‍റെ തോഴിമാര്‍ക്കൊപ്പം നന്ദവനത്തില്‍ ഉലാത്തികൊണ്ടിരിക്കയായിരുന്നു. അപ്പോള്‍ തോഴിമാര്‍ ‘ദേവീ, ശിവന്‍റേതായ ഭൃഗി, നന്തി എന്നീ ഗണങ്ങളാണ് നമുക്കും കാവല്‍ക്കാരായിട്ടുള്ളത്. എന്തുകൊണ്ട് നമുക്കായി ഒരു കാവല്‍ക്കാരനെ നിയമിച്ചുകൂടാ?’ എന്ന് ചോദിച്ചു. ഉടന്‍ തന്നെ പാര്‍വ്വതിദേവി തന്‍റെ ശരീരത്തില്‍ പൂശിയിരുന്ന മഞ്ഞള്‍ എടുത്ത് തൈലം ചേര്‍ത്ത് കുഴച്ച് ആ രൂപത്തിന് മീതെ ഗംഗാജലം തളിച്ച് ജീവനേകി. ആ രൂപത്തെ തന്‍റെ അന്തഃപുര കാവല്‍ക്കാരനായി നിയമിച്ചു. അയാള്‍ക്ക് ഗണപതി അഥവാ ഗണങ്ങളുടെയെല്ലാം പതി എന്ന് പേരിട്ടു. മനുഷ്യമുഖമായിരുന്നു ഗണപതിക്ക്. ഈ അവസരത്തിലാണ് ദേവിയെ കാണാന്‍ പരമശിവന്‍ അവിടെ എത്തിയത്. പുതിയ കാവല്‍ക്കാരനായ ഗണപതി ശിവനെ തടയുക മാത്രമല്ല, പാര്‍വ്വതി ദേവിയുടെ ഉത്തരവില്ലാതെ അകത്ത് കടക്കാന്‍ കഴിയില്ലെന്നും അറിയിച്ചു.

 

ക്ഷിപ്രകോപിയായ ശിവന്‍ ആ ക്ഷണം തന്നെ ഗണപതിയുടെ തല വെട്ടിയെറിഞ്ഞു. ഇത് കണ്ട പാര്‍വ്വതി ശിവനെ ശാസിക്കവേ, ശിവന്‍ ഗണപതിയുടെ ശിരസില്‍ ആനയുടെ തല ഘടിപ്പിച്ച് ജീവന്‍ നല്‍കി. എന്നിട്ട് ഗജമുഖനായ ഗണപതിക്ക് ആദ്യം പൂജ ചെയ്തശേഷമേ മറ്റ് ദൈവങ്ങള്‍ക്ക് പൂജ നടത്താവൂ എന്ന് ആജ്ഞയിട്ടു. വിനായകന്‍ ഗജമുഖനായി അവതരിച്ച ദിവസമാണ് വിനായക ചതുര്‍ത്ഥിയായി ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO