പുന്നപ്ര ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ യാത്രക്കാര്‍ക്ക് പരിക്കേറ്റു

പുന്നപ്ര ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ്സിലെ ഡ്രൈവറുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റു.  ആലപ്പുഴയിലെ പുന്നപ്ര അറവുകോട് ജങ്ഷനിലാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ലോറി ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ്ങാണ്... Read More

പുന്നപ്ര ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ്സിലെ ഡ്രൈവറുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റു.  ആലപ്പുഴയിലെ പുന്നപ്ര അറവുകോട് ജങ്ഷനിലാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ലോറി ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന് കരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും ബസുമാണ് കൂട്ടിയിടിച്ചത്. എതിരെ നിന്നും വന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നും പറയപ്പെടുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍ വശം തകര്‍ന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO