27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 3

    27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 3     കാര്‍ത്തിക   പൊതുസ്വഭാവം   കൈവട്ടകംപോലെ തോന്നിക്കുന്ന ആറ് നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ് കാര്‍ത്തിക നക്ഷത്രം. വിനയപുരസ്സരമുള്ള പെരുമാറ്റം, ബുദ്ധി... Read More

 

 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 3

 

 

കാര്‍ത്തിക

 

പൊതുസ്വഭാവം

 

കൈവട്ടകംപോലെ തോന്നിക്കുന്ന ആറ് നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ് കാര്‍ത്തിക നക്ഷത്രം. വിനയപുരസ്സരമുള്ള പെരുമാറ്റം, ബുദ്ധി സാമര്‍ത്ഥ്യം. അതിഥി സല്‍ക്കാരത്തിലുള്ള താല്‍പ്പര്യം, സ്വന്തം പ്രവൃത്തികളെ സ്വയം പ്രശംസിക്കുന്ന സ്വഭാവം, മാതാപിതാക്കളോട് സ്നേഹവും ബഹുമാനവും, മറ്റുള്ളവരെ ആശ്രയിച്ചോ, മറ്റുള്ളവരുടെ തണലിലോ ജീവിക്കാന്‍ ഇഷ്ടപ്പെടാത്ത പ്രകൃതം തുടങ്ങിയവ പ്രത്യേകതകളാണ്. സ്വതേ മുന്‍കോപികളായ ഇവര്‍ നിസ്സാരകാര്യങ്ങള്‍മൂലം ക്ഷോഭിക്കുന്നവരായിരിക്കും. ജന്മനാതന്നെ കാര്‍ത്തികക്കാര്‍ക്ക് ധനമോഹം കുറവായിരിക്കും. ദാനധര്‍മ്മാദികളില്‍ തല്‍പ്പരരാണ്. മാത്രമല്ല ഈശ്വരവിശ്വാസികളും, സംഭാഷണ ചാതുര്യമുള്ളവരും സദാചാര ബോധമുള്ളവരുമായിരിക്കും. എപ്പോഴും ചെറിയ അസുഖങ്ങള്‍ ഇവരെ ശല്യപ്പെടുത്തും. സുഖാഭിലാഷം കുറവായിരിക്കുകയില്ല. എങ്കിലും സാന്മാര്‍ഗ്ഗിക നിഷ്ഠ സുദൃഢമായിരിക്കും. ഒന്നിനുപുറകെ ഒന്നായി ഓരോ കാര്യങ്ങള്‍ വ്യഥാ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വിവാഹശേഷമോ മദ്ധ്യായുസ്സിന് ശേഷമോ ആയിരിക്കും മെച്ചപ്പെട്ട ജീവിതം ഉണ്ടാകുന്നത്.

 

കാര്‍ത്തികനക്ഷത്രം ആരംഭിച്ച് ആദ്യത്തെ 6 മണിക്കൂറിനകം ജനിച്ചവര്‍ മേടക്കൂറുകാരും അതിനുശേഷം ജനിച്ചവര്‍ ഇടവക്കൂറുകാരുമാണ്. മേടക്കൂറുകാരായ കാര്‍ത്തിക നക്ഷത്രക്കാരില്‍ മുന്‍കോപം, സ്വാര്‍ത്ഥത, അധികാരമോഹം, സാമര്‍ത്ഥ്യം എന്നിവ കൂടുതലായിരിക്കും.
ഇടവം രാശിയില്‍ ജനിച്ചവര്‍ മറ്റുള്ളവരോട് കൂടുതല്‍ ഇടപഴകുന്ന സ്വഭാവക്കാരായിരിക്കും. ഭാവിയിലേക്ക് എന്തെങ്കിലും കരുതിവെയ്ക്കാന്‍ മുന്‍കൂട്ടി ശ്രദ്ധിക്കാത്ത ഇവര്‍ക്ക് മനോധൈര്യം, ക്ലേശങ്ങള്‍ സഹിക്കാനുള്ള പ്രാപ്തി എന്നിവ തീരെ കുറവായിരിക്കും. സുഖാനുഭവങ്ങളിലും ഇന്ദ്രിയ സുഖത്തിലുമുള്ള അമിതമായ താല്‍പ്പര്യം പലവിധ വിഷമതകള്‍ക്കും വഴി തെളിക്കും.
ദശാനാഥന്‍ ആദിത്യനും, രാശി നാഥന്‍ മേടക്കൂറിന് ചൊവ്വയും ഇടവക്കൂറിന് ശുക്രനും നക്ഷത്രദേവത അഗ്നിയുമാകുന്നു.


 

ദശാകാലം:

 

കാര്‍ത്തികനക്ഷത്രക്കാര്‍ക്ക് ജനനം മുതല്‍ ഏകദേശം മൂന്ന് വയസ്സുവരെ ആദിത്യദശയാണ്. ഈ കാലയളവില്‍ ബാലാരിഷ്ടതകള്‍ ഉണ്ടാകും. തുടര്‍ന്ന് 13 വയസ്സുവരെ ചന്ദ്രദശയും, 20 വയസ്സുവരെ കുജദശയും 38 വയസ്സുവരെ രാഹൂര്‍ദശയും 54 വയസ്സുവരെ വ്യാഴദശയുമാണ്. അതിനുശേഷം 19 വര്‍ഷം ശനിയും 17 വര്‍ഷം ബുധദശാകാലവുമാണ്.
കുജന്‍, വ്യാഴം, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ ദോഷാനുഭവങ്ങള്‍ ഉണ്ടാകും. അതിനാല്‍ ഈ ദശാകാലങ്ങളില്‍ ദോഷപരിഹാരങ്ങള്‍ നടത്തണം.


 

അനുകൂല ദിവസം: ഞായര്‍

 

അനുകൂല തീയതി: 1, 10, 19, 28

 

അനുകൂല നിറം: ഇളം ചുവപ്പ്, കാവി

 

അനുകൂല രത്നം: മാണിക്യം


 

വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍:

 

മേടക്കൂറില്‍ ജനിച്ച സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍:

 

അശ്വതി, ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, മകം, ചിത്തിര (തുലാം), ചോതി, അനിഴം, തൃക്കേട്ട, മൂലം, ഉത്രാടം 3/4, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി (ആയില്യം, മൂലം എന്നീ നക്ഷത്രങ്ങള്‍ പ്രതികൂല നക്ഷത്രങ്ങള്‍ കൂടിയാണ്)

 

 

 

മേടക്കൂറില്‍ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:
ഭരണി, കാര്‍ത്തിക, രോഹിണി, തിരുവാതിര, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, തൃക്കേട്ട, ഉത്രാടം 3/4, അവിട്ടം, ചതയം.

 

ഇടവക്കൂറില്‍ ജനിച്ച സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍:
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, തിരുവാതിര, പൂയം, മകം, ഉത്രം, അനിഴം, തൃക്കേട്ട, ഉത്രാടം 3/4, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി.

 

ഇടവക്കൂറില്‍ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:
കാര്‍ത്തിക, രോഹിണി, തിരുവാതിര, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, തൃക്കേട്ട, ഉത്രാടം 3/4, അവിട്ടം, ചതയം, രേവതി.


 

അനുയോജ്യമായ തൊഴില്‍ മേഖല

 

രാജ്യാന്തര വ്യാപാരങ്ങള്‍, ഇന്‍റീരിയര്‍ ഡെക്കറേഷന്‍, ബില്‍ഡിംഗ് ഡിസൈനിംഗ്, ഹോട്ടല്‍, സംഗീതോപകരണങ്ങള്‍, കെട്ടിടനിര്‍മ്മാണം, ഔഷധവ്യാപാരം, ഫോട്ടോഗ്രാഫി, ഗവണ്‍മെന്‍റ് കോണ്‍ട്രാക്റ്ററുകള്‍ തുടങ്ങിയവ ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലമായ തൊഴില്‍ മേഖലകളാണ്.


 

പ്രതികൂലനക്ഷത്രങ്ങള്‍

 

മകയിരം, പുണര്‍തം, ആയില്യം, വിശാഖം, മൂലം, പൂരാടം, ഉത്രാടം (ധനുക്കൂറ്) എന്നീ നക്ഷത്രങ്ങളില്‍ ജനിച്ചവരുമായുള്ള കൂട്ട സംരംഭങ്ങളും വേഴ്ചകളും ഒഴിവാക്കണം.


 

പ്രതികൂല രത്നങ്ങള്‍

 

വജ്രം, ഇന്ദ്രനീലം


 

ദോഷപരിഹാരാര്‍ത്ഥം:

 

സൂര്യദേവ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ഞായറാഴ്ച ദിവസങ്ങളില്‍ ചെന്താമരപ്പൂക്കളാല്‍ പുഷ്പാഞ്ജലി, ശിവക്ഷേത്രത്തില്‍ ജലധാര, പിന്‍വിളക്ക്, വിഷ്ണുവിന് നെയ് വിളക്ക് എന്നീ വഴിപാടുകള്‍ നടത്തുകയും ‘ഓം ആദിത്യായനമഃ’ എന്ന ആദിത്യന്‍റെ മൂലമന്ത്രവും ‘ഓം അഗ്നയേ നമഃ’ എന്ന മന്ത്രവും നിത്യം 108 പ്രാവശ്യം ജപിക്കുകയുംചെയ്യുക.

 

(തുടരും)

Show Less

No comments Yet

SLIDESHOW

LATEST VIDEO