27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 5

    27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 5   മകയിരം   പൊതുസ്വഭാവം   നാളീകേരത്തിന്‍റെ കണ്ണുകള്‍പോലെ താരാപഥത്തില്‍ കാണപ്പെടുന്ന മൂന്നുനക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ് മകയിരം ക്ഷേത്രം. മകയിരം നക്ഷത്രജാതര്‍ക്ക് ബാല്യകാലത്ത്... Read More

 

 


27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 5


 

മകയിരം

 

പൊതുസ്വഭാവം

 

നാളീകേരത്തിന്‍റെ കണ്ണുകള്‍പോലെ താരാപഥത്തില്‍ കാണപ്പെടുന്ന മൂന്നുനക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ് മകയിരം ക്ഷേത്രം. മകയിരം നക്ഷത്രജാതര്‍ക്ക് ബാല്യകാലത്ത് പൊതുവെ ആപത്തുകളുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ഹൃദയ ചാഞ്ചല്യം, ഉത്സാഹശീലം, ബുദ്ധി, ഈശ്വരവിശ്വാസം, സുഹൃദ്സ്നേഹം, ബന്ധുസ്നേഹം, ക്ഷമാശീലം, ആഡംബരഭ്രമം, അതിഥി സല്‍ക്കാരത്തിലുള്ള താല്‍പ്പര്യം തുടങ്ങിയവ ഇവരുടെ സ്വഭാവങ്ങളില്‍ ചെലവയാണ്. മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന ഇക്കൂട്ടര്‍ പലപ്പോഴും ചതിയില്‍ അകപ്പെടാറുണ്ട്. എന്തെങ്കിലും കാര്യത്തില്‍ ഒരു വ്യക്തമായ തീരുമാനമെടുക്കാന്‍ ഇവര്‍ക്ക് പെട്ടെന്ന് കഴിയാറില്ല. ഇവരുടെ ദാമ്പത്യജീവിതം പൊതുവെ വിജയപ്രദമായിരിക്കും. സ്വതവേ മുന്‍കോപികളായ ഈ നാളുകാര്‍ ദേഷ്യം വന്നാല്‍ പിന്നെ എന്തുചെയ്യാനും മടിക്കില്ല. കൂട്ടുകെട്ടുകള്‍ പരമാവധി നിയന്ത്രിച്ചില്ലെങ്കില്‍ അത് ദുരിതങ്ങള്‍ക്ക് വഴി തെളിക്കും.

 

മകയിരം നക്ഷത്രത്തിന്‍റെ ആദ്യപകുതിയില്‍ ജനിക്കുന്നവര്‍ ഇടവക്കൂറുകാരും, രണ്ടാം പകുതിയില്‍ ജനിക്കുന്നവര്‍ മിഥുനക്കൂറുകാരുമായിരിക്കും. ഇടവക്കൂറുകാര് കലാപരമായ കാര്യങ്ങളില്‍ കൂടുതല്‍ തല്‍പ്പരരായിരിക്കും. ഇവര്‍ക്ക് സുഖാനുഭവങ്ങളില്‍ ആഗ്രഹം മുന്നിട്ടുനില്‍ക്കും. ധാരാളം ശത്രുക്കളുണ്ടാകും. വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകാം. കൂട്ടസംരംഭങ്ങളിലും മറ്റ് ഇടപാടുകളിലും മുതല്‍ മുടക്കുമ്പോള്‍ ചതിവ് പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.
മിഥുനക്കൂറുകാര്‍ ജീവിതത്തില്‍ പല പരാജയങ്ങളും കഷ്ടനഷ്ടങ്ങളും സഹിക്കേണ്ടതായി വരാം. ഇവര്‍ക്ക് ഏകദേശം 32 വയസ്സ് കഴിഞ്ഞ് ഉയര്‍ച്ചയുണ്ടാകും. ജീവിത പങ്കാളിയുമായി കൂടെക്കൂടെ കലഹങ്ങളും അതുവഴി അനര്‍ത്ഥങ്ങളുമുണ്ടാകും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളിലും അപ്രതീക്ഷിതമായ തടസ്സങ്ങള്‍ സംഭവിക്കും.
ദശാനാഥന്‍ ചൊവ്വയും, രാശിനാഥന്‍ ഇടവക്കൂറിന് ശുക്രനും മിഥുനക്കൂറിന് ബുധനും നക്ഷത്രദേവത ചന്ദ്രനുമാണ്.


 

ദശാകാലം:

 

ഇവരുടെ ജനനം ചൊവ്വാദശയിലാണ്. ശരാശരി മൂന്നരവയസ്സുവരെ ചൊവ്വാദശയായി കണക്കാക്കാം. തുടര്‍ന്ന് ഇരുപത്തിയൊന്നര വയസ്സുവരെ രാഹൂര്‍ദശയില്‍ മുപ്പത്തിയേഴര വയസ്സുവരെ വ്യാഴദശാകാലവും അമ്പത്തിയാറര വയസ്സുവരെ ശനിയും അതിനുശേഷം 17 വര്‍ഷം ബുധനും 7 വര്‍ഷം കേതുവും ശേഷം ശുക്രദശയുമാണ്.
വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ദശാകാലയളവുകള്‍ ദോഷകരമാണ്.


 

അനുകൂല ദിവസം: ചൊവ്വ

 

അനുകൂല തീയതി: 9, 18, 27

 

അനുകൂല നിറം: ചുവപ്പ്

 

അനുകൂല രത്നം: ചെമ്പവിഴം


 

വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍:

 

ഇടവക്കൂറില്‍ ജനിച്ച സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍:

 

അശ്വതി, കാര്‍ത്തിക, മകയിരം, രോഹിണി, തിരുവാതിര, ഉത്രം 3/4, അത്തം, ചോതി, തൃക്കേട്ട, ഉത്രാടം, തിരുവോണം, ചതയം, പുരൂരുട്ടാതി, രേവതി.

 

ഇടവക്കൂറില്‍ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:

 

രോഹിണി, മകയിരം, തിരുവാതിര, ഉത്രം, അത്തം, ചോതി, വിശാഖം, തൃക്കേട്ട, തിരുവോണം, ചതയം,പൂരുരുട്ടാതി, രേവതി.

 

മിഥുനക്കൂറില്‍ ജനിച്ച സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍:

 

അശ്വതി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, ഉത്രം, അത്തം, ചോതി, ഉത്രാടം, തിരുവോണം, ചതയം, പൂരൂരുട്ടാതി, രേവതി.

 

 

 

മിഥുനക്കൂറില്‍ ജനിച്ച പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:

 

രോഹിണി, മകയിരം, തിരുവാതിര, ഉത്രം, അത്തം, ചോതി, വിശാഖം, തൃക്കേട്ട, ഉത്രാടം(ധനുക്കൂറ്), പൂരുരുട്ടാതി, രേവതി.


 

അനുയോജ്യമായ തൊഴില്‍ മേഖല

 

റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്, പ്ലാന്‍റേഷനുകള്‍, പ്രോജകറ്റ് എഞ്ചിനീയറിംഗ്, മ്യൂസിക് റിക്കാര്‍ഡിംഗ് സ്റ്റുഡിയോ, ഫോട്ടോഗ്രാഫി, ട്രാവല്‍ ഏജന്‍സി, വസ്ത്ര നിര്‍മ്മാണം, മൃഗ ഡോക്ടര്‍, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, സുഗന്ധ ദ്രവ്യവിപണനം, കരാര്‍ ജോലികള്‍ തുടങ്ങിയവ മകയിരം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ തൊഴില്‍ മേഖലകളാണ്.


 

പ്രതികൂലനക്ഷത്രങ്ങള്‍:

 

പുണര്‍തം, ആയില്യം, പൂരം, മൂലം, പൂരാടം, ചിത്തിര, അവിട്ടം എന്നീ നാളുകാരുമായുള്ള കൂട്ടിടപാടുകളും വേഴ്ചയും ഒഴിവാക്കണം.


 

പ്രതികൂല രത്നങ്ങള്‍:

 

മരതകം


 

ദോഷപരിഹാരാര്‍ത്ഥം:

 

ശിവക്ഷേത്രത്തില്‍ കൂവളമാല, വിഷ്ണുവിന് പാല്‍പ്പായസം എന്നീ വഴിപാടുകള്‍ ചെയ്യുകയും ‘ഓം ചന്ദ്രമസേ നമഃ’ എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കുകയും ചെയ്യുക.


 

(തുടരും)

Show Less

No comments Yet

SLIDESHOW

LATEST VIDEO