27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 9

  27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 9   ആയില്യം   പൊതുസ്വഭാവം   ആകാശപ്പരപ്പില്‍ അമ്മിക്കല്ലുപോലെ കാണപ്പെടുന്ന ആറ് നക്ഷത്രങ്ങളുടെ ഒരു സമൂഹമാണ് ആയില്യം നക്ഷത്രം. കര്‍ക്കിടകരാശിയിലുള്‍പ്പെട്ട ഈ നക്ഷത്രത്തിന്‍റെ അടയാളം... Read More

 


27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 9


 

ആയില്യം

 

പൊതുസ്വഭാവം

 

ആകാശപ്പരപ്പില്‍ അമ്മിക്കല്ലുപോലെ കാണപ്പെടുന്ന ആറ് നക്ഷത്രങ്ങളുടെ ഒരു സമൂഹമാണ് ആയില്യം നക്ഷത്രം. കര്‍ക്കിടകരാശിയിലുള്‍പ്പെട്ട ഈ നക്ഷത്രത്തിന്‍റെ അടയാളം സര്‍പ്പമാണ്. ബുദ്ധികൗശലം, എല്ലാത്തരത്തിലുമുള്ള ആളുകളോടും ഒരുപോലെ ഇടപെടാനുള്ള മനസ്സ്, അടുക്കും ചിട്ടയും ക്രമവുമുള്ള ജീവിതരീതി, തികഞ്ഞ തന്‍റേടം, കര്‍മ്മകുശലത, പ്രവര്‍ത്തനമണ്ഡലങ്ങളിലെ കാര്യക്ഷമത, മനോവിഷമം ഉളവാക്കുന്ന വിഷയങ്ങള്‍, പെട്ടെന്നു മറക്കുവാനുള്ള കഴിവ്, എന്ത് ത്യാഗം സഹിച്ചും ഉദ്ദേശിക്കുന്ന കാര്യം നേടിയെടുക്കുന്നതിനുള്ള സാമര്‍ത്ഥ്യം തുടങ്ങിയ ഗുണങ്ങള്‍ ഇവരുടെ സവിശേഷതയാണ്. അതേസമയം തീവ്രമായ ദുശ്ശാഠ്യം, എന്തുചെയ്താലും സ്വന്തം കാര്യത്തിന് മുന്‍തൂക്കം, തന്നോട് വെറുപ്പ് തോന്നുന്നവരോട് ക്രൂരമായ പെരുമാറ്റം, ജീവിതപങ്കാളിയുടെ കുടുംബത്തോട് അകല്‍ച്ച, ഉപകാരസ്മരണ ഇല്ലായ്മ തുടങ്ങിയവയും ഇവരുടെ സ്വഭാവത്തില്‍ ഉള്‍പ്പെടുന്നു.

 

ഈ നക്ഷത്രക്കാര്‍ക്ക് ദുരിതാനുഭവങ്ങളും ക്ലേശങ്ങളും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കും. ദാമ്പത്യജീവിതം അത്ര സുഖകരമായിരിക്കില്ല. ഈ നക്ഷത്രക്കാരായ സ്ത്രീകളില്‍ പലര്‍ക്കും ഭര്‍ത്തൃഗൃഹത്തില്‍ താമസിക്കാന്‍ താല്‍പ്പര്യം കുറയുകയോ, ഭര്‍ത്തൃഗൃഹത്തില്‍നിന്ന് വിട്ട്നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കുകയോ ചെയ്യും. പലപ്പോഴും ഇവരുടെ മുഖത്തൊരു വിഷാദഭാവം ദൃശ്യമാകും. എടുക്കുന്ന തീരുമാനത്തില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍പ്രയാസമായിരിക്കും. വിദ്യാഭ്യാസപരമായചെറിയ തടസ്സം സംഭവിക്കാനിടയുള്ളതിനാല്‍ അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

 

ദശാനാഥന്‍ ബുധനും, രാശിനാഥന്‍ ചന്ദ്രനും, നക്ഷത്രദേവത സര്‍പ്പങ്ങളുമാണ്.


ദശാകാലം:

 

ആയില്യക്കാര്‍ ജനിക്കുന്നത് ബുധദശയിലാണ്. ഏകദേശം എട്ടരവയസ്സുവരെ ബുധദശയാണ്. തുടര്‍ന്ന് പതിനഞ്ചര വയസ്സുവരെ കേതൂര്‍ദശയും, മുപ്പത്തിയഞ്ചര വയസ്സുവരെ ശുക്രദശയും നാല്‍പ്പത്തിയൊന്നരവയസ്സുവരെ ആദിത്യനും, അമ്പത്തിയൊന്നരവയസ്സുവരെ ചന്ദ്രദശയും അതിനുശേഷം അമ്പത്തിയെട്ടര വയസ്സുവരെ ചൊവ്വാദശയും എഴുപത്തിയാറര വയസ്സുവരെ രാഹൂര്‍ദശയുമാണ്.

ശുക്രന്‍, ചന്ദ്രന്‍, രാഹു എന്നീ ദശാകാലങ്ങളില്‍ ദോഷശാന്തിക്കായി പരിഹാരങ്ങള്‍ ചെയ്യണം.


അനുകൂല ദിവസം: ബുധന്‍

 

അനുകൂല തീയതി: 5, 14, 23

 

അനുകൂല നിറം: പച്ച

 

അനുകൂല രത്നം: മരതകം


വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍


സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍

 

അശ്വതി, കാര്‍ത്തിക, മകയിരം, തിരുവാതിര, പുണര്‍തം, ഉത്രം 3/4, ചിത്തിര (കന്നി) വിശാഖം (വൃശ്ചികം), കേട്ട, ഉത്രാടം 3/4, അവിട്ടം, ചതയം, ഉത്തൃട്ടാതി, രേവതി.


പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:


 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – പൂയം

 


കാര്‍ത്തിക, രോഹിണി, തിരുവാതിര, പുണര്‍തം, പൂയം, മകം,പൂരം, ഉത്രം, അത്തം, അനിഴം, കേട്ട, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം (മകരം), ഉത്തൃട്ടാതി, രേവതി.


അനുയോജ്യമായ തൊഴില്‍ മേഖല

 

മാര്‍ക്കറ്റിംഗ്, ഗ്രന്ഥരചന, ഹോസ്റ്റല്‍, നേഴ്സിംഗ്, പെയിന്‍റ്- പേപ്പര്‍- പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ബിസിനസ്സ്, അദ്ധ്യാപനം, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് തുടങ്ങിയവ ഇവര്‍ക്ക്അനുയോജ്യമായ തൊഴില്‍ മേഖലകളാണ്.


പ്രതികൂലനക്ഷത്രങ്ങള്‍

 

പൂരം, അത്തം, ചോതി, വിശാഖം, പൂരുരുട്ടാതി എന്നീ നാളുകള്‍ ഗുണകരമല്ലാത്തതിനാല്‍ ഇവരുമായുള്ള കൂട്ടസംരംഭങ്ങളും വേഴ്ചയും ഒഴിവാക്കണം.


പ്രതികൂല രത്നങ്ങള്‍

 

മുത്ത്


ദോഷപരിഹാരാര്‍ത്ഥം 

 

ശനിയാഴ്ച വ്രതം, വ്യാഴാഴ്ചവ്രതം, നാഗരാജക്ഷേത്രത്തില്‍ രാഹൂര്‍ദോഷപരിഹാര ശാന്തി പൂജ, ശൈവ-വൈഷ്ണവ പ്രീതി എന്നിവയും ‘ഓം സര്‍പ്പേഭ്യോനമഃ’ എന്ന മന്ത്രം നിത്യവും 108 പ്രാവശ്യം ജപിക്കുകയും ചെയ്യുക.


 

(തുടരും)

Show Less

No comments Yet

SLIDESHOW

LATEST VIDEO