49-ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘പേരന്‍പ്’

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം 'പേരന്‍പ്'  49-ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ (IFFI) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.    ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന പേരന്‍പ് അച്ഛന്‍-മകള്‍ ബന്ധത്തിന്റെ കഥ പറയുന്ന... Read More

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ‘പേരന്‍പ്’  49-ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ (IFFI) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 

 

ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന പേരന്‍പ് അച്ഛന്‍-മകള്‍ ബന്ധത്തിന്റെ കഥ പറയുന്ന ഒന്നാണ്. ഷാങ്ഹായ്, റോട്ടര്‍ഡാം തുടങ്ങിയ ലോക പ്രശസ്തങ്ങളായ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച പേരന്‍പിന് നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ സാധിച്ചിരുന്നു.

 

അഞ്ജലി, സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.   ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും

 
Show Less

No comments Yet

SLIDESHOW

LATEST VIDEO