മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഇന്നലെ ഗോവയില്‍ പൂര്‍ത്തിയായപ്പോള്‍ സദസില്‍ നിന്ന് അനുമോദന പ്രവാഹം. റാം സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ സ്ക്രീനിംഗിനു ശേഷവും പ്രതിനിധികള്‍ ഇരിപ്പടം വിട്ടെഴുന്നേറ്റില്ല. വേദിയിലുണ്ടായിരുന്ന സംവിധായകന് റാം , നിര്‍മാതാവ് തേനി ഈശ്വര്‍, പ്രധാന വേഷം ചെയ്ത നടി സാധന എന്നിവരെ അഭിനന്ദിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും ഒരു മണിക്കൂറോളം തിയറ്ററില്‍ തന്നെ തുടര്‍ന്നു. ചിത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യതയും പലര്‍ക്കും ടിക്കറ്റ് ലഭിക്കാതിരുന്നതും കണക്കിലെടുത്ത് 27ന് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദന് എന്ന മമ്മൂട്ടി കഥാപാത്രം. ഈ അച്ഛന്റെയും മകളുടെയും കഥയിലൂടെ പലവിധ ജീവിതസാഹചര്യങ്ങളാല്‍ ഒറ്റപ്പെട്ടും ഓരം ചേര്‍ക്കപ്പെട്ടും പോകുന്ന മനുഷ്യരിലേക്കാണ് റാമിന്റെ നോട്ടം. വൈകാരികമായ ഭാരമേല്‍പ്പിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ ഇപ്പോള്‍ തീരെയില്ലെന്നുതന്നെ പറയാം. എന്നാല്‍ തമിഴില്‍ അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് പേരന്‍പിന്റെയും സ്ഥാനം.
ഞാനും ലാലും സിനിമയിലെത്തുന്ന സമയം, ഞങ്ങളുടെ ഓരോ സിനിമകളും പുറത്തിറങ്ങുകയും ചെ... Read More
മമ്മൂട്ടി നായകനായി എത്തുന്ന ‘ഒരു കുട്ടനാടൻ ബ്ലോഗ്’ ടീസർ പുറത്തിറങ്ങി. ത... Read More
പുതുവര്ഷപ്പുലരിയില് മമ്മൂട്ടി നവാഗതനായ ഷാജി പാടൂരിന്റെ അബ്രഹാമിന്റെ സന്തത... Read More
'മഹേഷിന്റെ പ്രതികാരം' തമിഴിലേയ്ക്ക് 'നിമിര്‍' എന്ന പേരിലാണ് റീമേക്ക് ചെയ്തിര... Read More
തട്ടും പുറത്ത് അച്യുതന് എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നി... Read More
ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്ണചന്ദ്രന് ഇന്ന് ആകാശത്ത് ദൃശ്യമാകും. 'സൂപ്പര്‍ സ്നോ മൂണ്‍' എന്നറിയപ്പെടുന്ന... Read More
കിഷോര്‍ രവിചന്ദ്രന്‍ നായകനായെത്തുന്ന തമിഴ് ചിത്രം അഗവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിരാശ്രീ അഞ്ചന്, നിത്... Read More