ശബരിമലയിലെ പിണറായിയുടെ ‘ശരി’

സി.പി.എമ്മിനെപ്പോലെ ഒരു പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറി സ്ഥാനം 16 വര്‍ഷം തുടര്‍ച്ചയായി വഹിച്ചപ്പോള്‍ പ്രകടമാക്കിയ കാര്‍ക്കശ്യവും കരുത്തും മുഖ്യമന്ത്രി എന്ന ചുമതല വഹിക്കുമ്പോള്‍ ഒരു പടികൂടി കൂടിയിട്ടേയുള്ളു. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഹാപ്രളയത്തെ കേരളം... Read More

സി.പി.എമ്മിനെപ്പോലെ ഒരു പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറി സ്ഥാനം 16 വര്‍ഷം തുടര്‍ച്ചയായി വഹിച്ചപ്പോള്‍ പ്രകടമാക്കിയ കാര്‍ക്കശ്യവും കരുത്തും മുഖ്യമന്ത്രി എന്ന ചുമതല വഹിക്കുമ്പോള്‍ ഒരു പടികൂടി കൂടിയിട്ടേയുള്ളു. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഹാപ്രളയത്തെ കേരളം അഭിമുഖീകരിച്ചപ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ മികച്ച നേതൃപാടവം പ്രകടിപ്പിച്ച പിണറായി വിജയന്‍ ശബരിമലയില്‍ സുപ്രീംകോടതിവിധി നടപ്പാക്കുന്നതില്‍ പ്രകടിപ്പിക്കുന്ന വിട്ടുവീഴ്ചയില്ലായ്മയും കാര്‍ക്കശ്യവും എന്തുകൊണ്ടെന്ന് പിടികിട്ടാത്തവര്‍ എല്‍.ഡി.എഫ് നേതൃനിരയില്‍പോലുമുണ്ടാവാം. എന്നാല്‍ ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ എന്ന നേതാവിന്‍റെ അസാധാരണ ആജ്ഞാശക്തിക്ക് കീഴ്പ്പെട്ട് എല്‍.ഡി.എഫ് ഒരേ സ്വരത്തില്‍ നില്‍ക്കുകയും ചെയ്തു.

 

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രകോപനത്തിന്‍റെയും എടുത്തുചാട്ടത്തിന്‍റെയും ശൈലിയല്ല വേണ്ടത് എന്നായിരുന്നു സി.പി.ഐയുടെ നിലപാട്.

 

പതിമൂന്നാം തീയതി സുപ്രീംകോടതിയില്‍ എന്ത് സംഭവിച്ചാലും ലോക്സഭാ ഇലക്ഷന് ഇനി മാസങ്ങളേ അവശേഷിക്കുന്നുള്ളു എന്നതിനാല്‍ പലരൂപത്തില്‍ ശബരിമല വിഷയം നീറികൊണ്ടിരിക്കും. ഇലക്ഷന്‍ വരുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ ഒരുപാട് ചര്‍വ്വിത ചര്‍വ്വണം ചര്‍ച്ച ചെയ്തുകഴിഞ്ഞ ലാവ്ലിന്‍ കേസും സോളാര്‍ കേസും മറ്റും വീണ്ടും പൊങ്ങിവരുന്നുണ്ട്.
ഇതിനെല്ലാം ഇടയില്‍ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം ഏത് വഴിക്കാകുമെന്ന് കണ്ടറിയണം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് 31,000 കോടി രൂപ വേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെപോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ്(പി.ഡി.എന്‍.എ) റിപ്പോര്‍ട്ട്. ശബരിമലയില്‍ പോലും ആ സീസണ് മുമ്പ് പുനരുദ്ധാരണം പോയിട്ട് പ്രാഥമിക സൗകര്യങ്ങള്‍ പോലും ക്രമീകരിക്കാനാകാത്ത സ്ഥിതി. പണം സമാഹരിക്കാനുള്ള സാലറി ചലഞ്ച് അടക്കമുള്ള പരിശ്രമങ്ങള്‍ പലതും പാളി.

16-30 നവംബര്‍ ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO