പിജെ ജോസഫ് കോണ്‍ഗ്രസ്‌ നേതാക്കളുമായി ചര്‍ച്ച നടത്തി

കോട്ടയം സീറ്റ് വിഷയത്തില്‍ കേരളാ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി പിജെ ജോസഫ് കോണ്‍ഗ്രസ്‌ നേതാക്കളുമായി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായാണ് ചര്‍ച്ച നടത്തിയത്. കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍... Read More

കോട്ടയം സീറ്റ് വിഷയത്തില്‍ കേരളാ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി പിജെ ജോസഫ് കോണ്‍ഗ്രസ്‌ നേതാക്കളുമായി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായാണ് ചര്‍ച്ച നടത്തിയത്. കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ ആയിട്ടും കോട്ടയം സീറ്റ് വിട്ട് നല്‍കാന്‍ തയ്യാറാകാത്ത കെ എം മാണിയുടെ നിലപാടിലുള്ള പ്രതിഷേധവും ജോസഫ് അറിയിച്ചു. ആദ്യം ഉമ്മന്‍ചാണ്ടിയുമായാണ് ചര്‍ച്ച നടത്തിയത്. മോന്‍സ് ജോസഫ് അടക്കം കേരളാ കോണ്‍ഗ്രസ് നേതാക്കളുമായാണ് പി ജെ ജോസഫ് ഉമ്മന്‍ ചാണ്ടിയുടെ കന്റോണ്‍മെന്റ് ഹൗസിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും ജോസഫ് പ്രശ്‌നപരിഹാരത്തിന് സമീപിച്ചു

Show Less

No comments Yet

SLIDESHOW

LATEST VIDEO