നേപ്പാളില്‍ യാത്രാവിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ 67 യാത്രക്കാര്‍

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. ത്രിഭുവന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നു വീണത്. ധാക്കയില്‍നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് വന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ 67 യാത്രക്കാരും 4 ജീവനക്കാരുമാണുണ്ടായിരുന്നത്. വിമാനത്താവളത്തില്‍... Read More

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. ത്രിഭുവന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നു വീണത്. ധാക്കയില്‍നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് വന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ 67 യാത്രക്കാരും 4 ജീവനക്കാരുമാണുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ ലാന്‍റ് ചെയ്യുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി വിമാനം തകരുകയായിരുന്നു. ഇതിനിടെ  റണ്‍വേയില്‍നിന്ന് പുകയുയരുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നേപ്പാൾ ടൂറിസം വകുപ്പ് ജോയിന്‍റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു. ബാക്കിയുള്ളവര്‍ മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ സ്വകാര്യ വിമാനക്കപനിയായ യു.എസ്.-ബംഗ്ല എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO