ഇസ്താംബൂളില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

ഇസ്താംബുള്‍ വിമാനത്താവളത്തില്‍  രണ്ട് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആളപായമില്ലെന്ന് റിപ്പോര്‍ട്ട്.  ദക്ഷിണ കൊറിയന്‍ വിമാന കമ്ബനിയായ എഷ്യാനയുടെ എ 330 വിമാനവും ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ എ 321 വിമാനവുമാണ് കൂട്ടിമുട്ടിയത്. ടാക്‌സി വേയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന... Read More

ഇസ്താംബുള്‍ വിമാനത്താവളത്തില്‍  രണ്ട് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആളപായമില്ലെന്ന് റിപ്പോര്‍ട്ട്.  ദക്ഷിണ കൊറിയന്‍ വിമാന കമ്ബനിയായ എഷ്യാനയുടെ എ 330 വിമാനവും ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ എ 321 വിമാനവുമാണ് കൂട്ടിമുട്ടിയത്. ടാക്‌സി വേയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന എ321 വിമാനത്തില്‍ എഷ്യാനയുടെ വിമാനം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ടര്‍ക്കിഷ് വിമാനത്തിന്റെ സ്റ്റെബിലൈസറിനും ഏഷ്യാന വിമാനത്തിന്റെ ചിറകിനും തകരാറുണ്ട്. ഇരു കമ്ബനികളും അപകടം നടന്നതായി സ്ഥിരികരിക്കുകയും അന്വേഷണത്തില്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ വിമാനത്തില്‍ 222 യാത്രക്കാരുണ്ടായിരുന്നു.ഭാഗ്യം കൊണ്ട് യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. അതേ സമയം ടര്‍ക്കിഷ് വിമാനത്തില്‍ എത്രപേരുണ്ടായിരുന്നെന്നത് വ്യക്തമല്ല. 

Show Less

No comments Yet

SLIDESHOW

LATEST VIDEO