ഇതൊക്കെ തന്നെയാണ് പ്രണവിനെ മറ്റ് താരപുത്രന്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്

താരങ്ങളുടെ മക്കള്‍ അഭിനേതാക്കളാകുന്ന കണ്ണിയിലെ അവസാന പേരുകാരില്‍ ഒരാളാണ് പ്രണവ്. പക്ഷേ മറ്റൊരു താരപുത്രന്മാര്‍ക്കും അവകാശപ്പെടാനാവാത്ത മേന്മ ഇക്കാര്യത്തില്‍ പ്രണവിനുണ്ട്.   പൃഥ്വി തൊട്ട് ഇങ്ങോട്ട് പല താരപുത്രന്മാരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ചിലര്‍... Read More

താരങ്ങളുടെ മക്കള്‍ അഭിനേതാക്കളാകുന്ന കണ്ണിയിലെ അവസാന പേരുകാരില്‍ ഒരാളാണ് പ്രണവ്. പക്ഷേ മറ്റൊരു താരപുത്രന്മാര്‍ക്കും അവകാശപ്പെടാനാവാത്ത മേന്മ ഇക്കാര്യത്തില്‍ പ്രണവിനുണ്ട്.

 

പൃഥ്വി തൊട്ട് ഇങ്ങോട്ട് പല താരപുത്രന്മാരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ചിലര്‍ ഗോപ്യമായും പറഞ്ഞതും മറ്റ് ചിലര്‍ അസന്ദിഗ്ദ്ധമായും പ്രഖ്യാപിച്ച കാര്യമുണ്ട്. തങ്ങളാരും അഭിനയവഴിയില്‍ അവരുടെ പിതാക്കന്മാരുടെ കെയര്‍ ഓഫില്‍ അറിയപ്പെടാനോ ആ നിഴലില്‍ ഒതുങ്ങിക്കൂടാനോ ആഗ്രഹിക്കുന്നവരല്ലെന്ന്.

 

അവരുടെ കാഴ്ചപ്പാട് തെറ്റെന്ന് പറയുന്നില്ല. അത് ശരിയുമായിരിക്കാം. അതില്‍ ഒരു പരിധിവരെ അവരൊക്കെ വിജയിച്ചിട്ടുമുണ്ട്.

 

പക്ഷേ പ്രണവിന്‍റെ കാര്യത്തില്‍ അയാള്‍ നായകനായി അരങ്ങേറ്റം കുറിച്ചതുതന്നെ അച്ഛന്‍റെ കൈപിടിച്ചുകൊണ്ടാണ്.

 

ആ കെയര്‍ഓഫില്‍ താന്‍ അറിയപ്പെട്ടാല്‍ മതിയെന്ന് അപ്പുവും ആഗ്രഹിച്ചിരുന്നു എന്നുവേണം കരുതാന്‍. ആദിയില്‍ ഒരു അതിഥി വേഷം ചെയ്തുകൊണ്ട് ലാലും മകന്‍റെ മനസ്സിനൊപ്പം സഞ്ചരിക്കുന്നതായിട്ടാണ് തോന്നിയത്. അച്ഛനില്‍ നിന്ന് ആഗ്രഹിക്കുന്ന ആ ഗുരുസാന്നിദ്ധ്യം തന്നെയാണ് അപ്പുവിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും.

 

ആദിക്കുശേഷം നിരവധി ഓഫറുകള്‍ പ്രണവിനെ തേടി എത്തുന്നുണ്ടായിരുന്നുവെങ്കിലും ഒന്നിനും പിടികൊടുക്കാതെ അദ്ദേഹം ഹിമാലയത്തിലേക്ക് മുങ്ങി. സുഹൃത്തിനോടൊപ്പമായിരുന്നു യാത്ര.

ഹിമാലയന്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ പ്രണവ് ആദ്യം ഒപ്പിട്ടത് മുളകുപാടത്തിന്‍റെ സിനിമയാണ്. ആദിക്കുശേഷം ഇനിയെന്തെന്ന ചോദ്യം സ്വാഭാവികമായിരുന്നു. പലരും പ്രണവിനെ സമീപിക്കുകയും ചെയ്തു. പക്ഷേ കാമ്പുള്ള സിനിമയല്ലാതെ ഇനിയൊന്നില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു പ്രണവ്. അപ്പോഴാണ് അരുണ്‍ഗോപിയുടെ പ്രവേശനം. നേരത്തെ ചര്‍ച്ച ചെയ്ത ഒരു സബ്ജക്ടാണ്. കഥ ഓക്കെയായി വന്നപ്പോള്‍ പ്രണവ് സമ്മതം മൂളി.

Show Less

No comments Yet

SLIDESHOW

LATEST VIDEO