പ്രിയം തമിഴകം ‘മഹിമ’

മോളിവുഡ്ഡില്‍നിന്നും കോളിവുഡ്ഡിലേയ്ക്ക് ചേക്കേറിയ നായികമാരുടെ കൂട്ടത്തില്‍ മഹിമനമ്പ്യാരേയും ഉള്‍പ്പെടുത്താം. ദിലീപിന്‍റെ സഹോദരിയായി 'കാര്യസ്ഥ'നില്‍ തുടക്കം കുറിച്ച മഹിമ പിന്നീട് അഭിനയിച്ചത് തമിഴ് ചിത്രങ്ങളിലാണ്. 'മാസ്റ്റര്‍പീസ്' എന്ന മലയാളചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും മഹിമയ്ക്ക് പ്രിയം തമിഴകം തന്നെ.... Read More

മോളിവുഡ്ഡില്‍നിന്നും കോളിവുഡ്ഡിലേയ്ക്ക് ചേക്കേറിയ നായികമാരുടെ കൂട്ടത്തില്‍ മഹിമനമ്പ്യാരേയും ഉള്‍പ്പെടുത്താം. ദിലീപിന്‍റെ സഹോദരിയായി ‘കാര്യസ്ഥ’നില്‍ തുടക്കം കുറിച്ച മഹിമ പിന്നീട് അഭിനയിച്ചത് തമിഴ് ചിത്രങ്ങളിലാണ്. ‘മാസ്റ്റര്‍പീസ്’ എന്ന മലയാളചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും മഹിമയ്ക്ക് പ്രിയം തമിഴകം തന്നെ. നടനായും സംവിധായകനായും പ്രശംസകള്‍ ധാരാളം നേടിയ സമുദ്രക്കനിയുടെ ‘കിത്ന’ എന്ന ചിത്രത്തിലാണിപ്പോള്‍ മഹിമ അഭിനയിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ നാലുഭാഷകളിലായാണ് ചിത്രീകരണം. ധന്‍ഷികയും സമുദ്രക്കനിയുമാണ് മറ്റ് പ്രധാനതാരങ്ങള്‍. സോഷ്യമീഡയകളില്‍ സജീവസാന്നിദ്ധ്യമായ മഹിമയുടെ ഇഷ്ടവിനോദങ്ങള്‍ നൃത്തവും സംഗീതവുമാണത്രേ.

Show Less

No comments Yet

SLIDESHOW

LATEST VIDEO