പഞ്ചാബി ചിരിക്ക് വയസ്സ് 20!

മലയാളിക്ക് ഇന്നും ഒരു ചെറുചിരിയോടെമാത്രമേ പഞ്ചാബി ഹൗസ് എന്ന ചിത്രത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂ. അത്രത്തോളം തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയായിരുന്നു റാഫി മെക്കാര്‍ട്ടിന്‍ രചിച്ച് സംവിധാനം ചെയ്ത പഞ്ചാബി ഹൗസ്. ദിലീപ് എന്ന നടനെ... Read More

മലയാളിക്ക് ഇന്നും ഒരു ചെറുചിരിയോടെമാത്രമേ പഞ്ചാബി ഹൗസ് എന്ന ചിത്രത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂ. അത്രത്തോളം തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയായിരുന്നു റാഫി മെക്കാര്‍ട്ടിന്‍ രചിച്ച് സംവിധാനം ചെയ്ത പഞ്ചാബി ഹൗസ്. ദിലീപ് എന്ന നടനെ മലയാളികള്‍ താരമായി കണ്ടുതുടങ്ങിയതും ഈ സിനിമയിലൂടെയായിരുന്നു. ആദ്യ ചിത്രങ്ങളായ സല്ലാപം, ഈ പുഴയും കടന്ന് എന്നിവയ്ക്കുശേഷം 97 ല്‍ പുറത്തിറങ്ങിയ വര്‍ണ്ണപ്പകിട്ടിലുമൊക്കെ തന്‍റെ സാന്നിദ്ധ്യം അറിയിക്കുവാന്‍ ദിലീപിന് കഴിഞ്ഞിരുന്നുവെങ്കിലും ജനപ്രിയനായകനായി പേരെടുത്തത് റാഫി മെക്കാര്‍ട്ടിന്‍റെ പഞ്ചാബി ഹൗസ് തന്നെ എന്ന് ഉറപ്പിച്ച് പറയാം.
ഒരു ചെറിയ കഥ തമാശയുടെ പിന്‍ബലത്തോടെ എങ്ങനെ ആസ്വാദകമനസ്സിനെ കീഴ്പ്പെടുത്താം എന്നതിന്‍റെ മികച്ച ഉദാഹരണമായിരുന്നു പഞ്ചാബി ഹൗസ്. ഇടത്തരം കുടുംബത്തിലെ അംഗമായ ഉണ്ണി എന്ന ചെറുപ്പക്കാരന്‍ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി പലരില്‍നിന്ന് കടം വാങ്ങുകയും മടക്കി നല്‍കുവാന്‍ ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നു. ഇവിടെനിന്നാണ് സിനിമ തുടങ്ങുന്നത്. മാതാപിതാക്കളേയും മനസ്സറിഞ്ഞ് സ്നേഹിക്കുന്ന മുറപ്പെണ്ണിനെയും ബന്ധുക്കളെയും മറ്റും ഉപേക്ഷിച്ച് അയാള്‍ ജീവിതം അവസാനിപ്പിക്കാന്‍ കടലിലേയ്ക്ക് ചാടുന്നു. എന്നാല്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന ഗംഗാധരന്‍ മുതലാളിയുടെ ബോട്ടിലെ തൊഴിലാളി രമണന്‍റെ വലയിലാണ് ഉണ്ണി അകപ്പെടുന്നത്. വലയിലകപ്പെട്ട ഉണ്ണിയുടെ ഉത്തരവാദിത്വം സ്ഥലം പോലീസ് ഗംഗാധരന്‍റെ തലയില്‍ വെച്ചുകെട്ടുന്നു. ഇതിനിടയില്‍ നിലനില്‍പ്പിനുവേണ്ടി ഉണ്ണി ബധിരനും മൂകനുമായി അഭിനയിക്കുന്നു.
വര്‍ഷങ്ങളായി കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള പഞ്ചാബി കുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍നിന്ന് ഗംഗാധരനും കടം വാങ്ങിയിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ തന്‍റെ വിശ്വസ്ഥനായ തൊഴിലാളി രമണനെയും ‘അനന്തിരവന്‍’ എന്ന് പരിചയപ്പെടുത്തിയ ഉണ്ണിയെയും കടബാദ്ധ്യത തീരുന്നതുവരെ പഞ്ചാബി ഹൗസില്‍ ജോലിക്കാരായി നിര്‍ത്തുന്നു. അവിടെവച്ച് ഉണ്ണി ആ വീട്ടിലെ ഒരു അംഗമായ പൂജയെ കണ്ടുമുട്ടുന്നു. അവള്‍ ജന്മനാ ഊമയായിരുന്നു. തന്നെപ്പോലെ വൈകല്യമുള്ള ഉണ്ണിയോട് പൂജയ്ക്ക് അനുകമ്പയും പിന്നീടത് അനുരാഗവുമായി മാറുന്നു. ചിത്രത്തിന്‍റെ തുടക്കംമുതല്‍ ചിരിച്ചുതുടങ്ങുന്ന പ്രേക്ഷകരെ ചിത്രന്ത്യത്തില്‍ പിരിമുറുക്കത്തിലേയ്ക്ക് തള്ളിവിടുകയാണ് സംവിധായകന്‍. കഥാനായകനായ ഉണ്ണി ആരെയായിരിക്കും മിന്ന് കെട്ടുന്നത്. പൂജയയോ അതോ തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന മുറപ്പെണ്ണിനെയോ. ശുഭപര്യാവസാനത്തില്‍ സിനിമയും പൂര്‍ണ്ണമാകുന്നു.

ജയറാമിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പുതുക്കോട്ടയിലെ പുതുമണവാളനും സൂപ്പര്‍മാനും തരക്കേടില്ലാതെ കാശു വാരിയ ചിത്രങ്ങളായിരുന്നു. എന്നാല്‍ പഞ്ചാബി ഹൗസിന്‍റെ പ്രാരംഭ ചര്‍ച്ചകളില്‍തന്നെ ഇക്കുറി ജയറാമിന് പകരം മറ്റൊരാളെ നായകനാക്കാന്‍ തീരുമാനിക്കുകയും ദിലീപിനെ അതിലേയ്ക്ക് തെരഞ്ഞെടുക്കുകയായിരുന്നു. 1998 സെപ്തംബര്‍ 4 ന് റിലീസായ സിനിമ കേരളക്കരയാകെ ഏറ്റെടുത്തു. ഈ ചിത്രത്തിലൂടെയാണ് ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടിന് ആരംഭം കുറിക്കുന്നത്. തുടര്‍ന്നുവന്ന മിക്ക ഹിറ്റ് ചിത്രങ്ങളുടെയും വിജയത്തിന് ഇവരുടെ കൂട്ടുകെട്ട് സഹായകമാവുകയും ചെയ്തു.
ദിലീപ്, തിലകന്‍, കൊച്ചിന്‍ ഹനീഫ, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, എന്‍.എഫ്. വര്‍ഗ്ഗീസ്, മോഹിനി, ജോമോള്‍ തുടങ്ങിയവരൊക്കെ തകര്‍ത്തഭിനയിച്ച ചിത്രംകൂടിയായിരുന്നു പഞ്ചാബി ഹൗസ്. എന്നിരുന്നാലും ദിലീപിന്‍റെ ഉണ്ണിയും കൊച്ചിന്‍ ഹനീഫയുടെ ഗംഗാധരനും ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണനും ചിത്രത്തിന്‍റെ വിജയത്തിന് വളരെയധികം പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാം.

സുരേഷ് പീറ്ററിന്‍റെ സംഗീതത്തില്‍ പാട്ടുകളൊക്കെയും ഹിറ്റായിരുന്നു. കൂട്ടത്തില്‍ എം.ജി. ശ്രീകുമാര്‍ ആലപിച്ച ‘സോനാരെ… സോനാരെ…’ എന്ന ഗാനം ഇന്നും സംഗീതാസ്വാദകര്‍ കേള്‍ക്കാനിഷ്ടപ്പെടുന്നു. എസ്.പി. വെങ്കിടേഷിന്‍റെ പശ്ചാത്തല സംഗീതവും ആനന്ദക്കുട്ടന്‍റെ ഛായാഗ്രഹണവും ഹരിഹരപുത്രന്‍റെ എഡിറ്റിംഗും ചിത്രത്തിന്‍റെ വിജയത്തിന് മാറ്റുകൂട്ടി.
ന്യൂസാഗാ ഫിലിംസ് നിര്‍മ്മിച്ച പഞ്ചാബി ഹൗസിന്‍റെ ബജറ്റ് ഒന്നരക്കോടിരൂപയായിരുന്നു. ബോക്സ് ഓഫീസില്‍ തകര്‍ത്തോടിയ ചിത്രം നേടിയതാകട്ടെ ഇരുപത് കോടിയും!

Show Less

No comments Yet

SLIDESHOW

LATEST VIDEO