തീവണ്ടികളിലെ തകരാറ് പരിശോധിക്കാന്‍ ഉസ്താദ് റോബോട്ട്

തീവണ്ടികള്‍ക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇനി 'ഉസ്താദ്' റോബോട്ട്. മധ്യ റെയില്‍വേ നാഗ്പൂര്‍ ഡിവിഷനിലെ റെയില്‍വേ എന്‍ജിനീയര്‍മാര്‍ നിര്‍മ്മിച്ച റോബോട്ടാണ് 'ഉസ്താദ്'. അണ്ടര്‍ഗിയര്‍ സര്‍വൈലന്‍സ് ത്രൂ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അസിസ്റ്റഡ് ഡ്രോയിഡ് എന്നതിന്‍റെ... Read More

തീവണ്ടികള്‍ക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇനി ‘ഉസ്താദ്’ റോബോട്ട്. മധ്യ റെയില്‍വേ നാഗ്പൂര്‍ ഡിവിഷനിലെ റെയില്‍വേ എന്‍ജിനീയര്‍മാര്‍ നിര്‍മ്മിച്ച റോബോട്ടാണ് ‘ഉസ്താദ്’. അണ്ടര്‍ഗിയര്‍ സര്‍വൈലന്‍സ് ത്രൂ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അസിസ്റ്റഡ് ഡ്രോയിഡ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഉസ്താദ്.  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാധ്യത ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് വണ്ടിയുടെ അടിഭാഗത്തെ ഗിയറുകളുടേയും മറ്റുപകരണങ്ങളുടേയും ഫോട്ടോകളും വീഡിയോകളും എടുത്ത് യഥാസമയം വൈഫൈ വഴി എന്‍ജിനീയര്‍മാര്‍ക്ക് എത്തിച്ച്‌ കൊടുക്കും. ഇവ നോക്കി എളുപ്പത്തില്‍ അറ്റകുറ്റപ്പണി നടത്താനും കഴിയും. ഉസ്താദില്‍ ഘടിപ്പിച്ചിരിക്കുന്ന വീഡിയോ, സ്റ്റില്‍ ക്യാമറകള്‍ ഹൈ ഡെഫിനിഷനിലുള്ളതാണ്. എന്‍ജിനീയര്‍മാര്‍ക്ക് അത് കണ്‍ട്രോള്‍ റൂമിലെ വലിയ സ്‌ക്രീനില്‍ കണ്ടശേഷം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. എന്‍ജിനീയര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ‘ഉസ്താദി’ന് പ്രവര്‍ത്തിക്കാനും കഴിയും.

Show Less

No comments Yet

SLIDESHOW

LATEST VIDEO