രാജീവ് രവി ചിത്രത്തില്‍ ആസിഫ് അലി

മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന ചിത്രമായ തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി പ്രധാന വേഷത്തിലെത്തും. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ദീലീഷ് പോത്തന്‍ ചിത്രം തൊണ്ടിമുതലും... Read More

മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന ചിത്രമായ തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി പ്രധാന വേഷത്തിലെത്തും. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ദീലീഷ് പോത്തന്‍ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ എസ്ഐയുടെ വേഷത്തിലെത്തിയ സിബി തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

 

 

ഉത്തര്‍പ്രദേശിലെ തിരുട്ടുഗ്രാമങ്ങളും കേരളത്തിലെ കവര്‍ച്ചയും പ്രമേയമാകുന്നതാണ് സിനിമയെന്നാണ് സൂചന. ഒരു ചാനലില്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി പറഞ്ഞതില്‍ നിന്നുണ്ടായ കൗതുകത്തില്‍ നിന്നാണ് രാജീവ് രവി സിനിമ ചെയ്യാമെന്ന് പറഞ്ഞു. എന്റെ റോളില്‍ ആസിഫലി എത്തുന്നതും ആഹ്ലാദമുണ്ടെന്ന് സിബി തോമസ് പറഞ്ഞു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO