രജനി ചിത്രം കാല തിയ്യേറ്ററുകളിലേക്ക്! റിലീസ് തിയതി ധനുഷ്‌ പുറത്തുവിട്ടു

രജനി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാല റിലീസിനൊരുങ്ങുന്നു. കബാലിക്കു ശേഷമെത്തുന്ന രജനി ചിത്രമാണ് കാല. ഇതിനോടകംതന്നെ സിനിമയ്ക്ക് വളരെയധികം ജനപ്രീതി ലഭിച്ചുകഴിഞ്ഞു. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്.... Read More

രജനി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാല റിലീസിനൊരുങ്ങുന്നു. കബാലിക്കു ശേഷമെത്തുന്ന രജനി ചിത്രമാണ് കാല. ഇതിനോടകംതന്നെ സിനിമയ്ക്ക് വളരെയധികം ജനപ്രീതി ലഭിച്ചുകഴിഞ്ഞു. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്. കബാലി ഒരുക്കിയ പാ രഞ്ജിത്ത് തന്നെയാണ് കാലയുമായി എത്തുന്നത്. കബാലിക്ക് പാട്ടുകള്‍ ഒരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാണ് രജനിയുടെ പുതിയ ചിത്രത്തിനുവേണ്ടിയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ നടന്‍ ധനുഷാണ് കാല നിര്‍മ്മിച്ചിരിക്കുന്നത്.

ബോളിവുഡ് നടി ഹിമ ഖുറേഷി നായികയായി എത്തുന്ന ചിത്രത്തില്‍ നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, അഞ്ജലി പാട്ടീല്‍,സുകന്യ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ കാല 80 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നേരത്തെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് ഇന്ത്യയിലെ പ്രമുഖ ടിവി നെറ്റ് വര്‍ക്കുകളിലൊന്നായ സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു. സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജൂണ്‍ ഏഴിനാണ് കാല ലോകമെമ്ബാടുമുളള തിയ്യേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ധനുഷാണ് ഈ വിവരം തന്‍റെ ട്വിറ്റര്‍ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.  ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ആദ്യ ടീസറിന് മികച്ച വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO