രാജമൗലി ചിത്രം RRR ന് തുടക്കമായി

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് മാത്രമല്ല ലോക സിനിമാമേഖലയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബാഹുബലി, ബാഹുബലി 2 എന്നീ സിനിമകള്‍ക്കുശേഷം എസ്.എസ്. രാജമൗലി അണിയിച്ചൊരുക്കുന്ന ബ്രഹ്മണ്ഡചിത്രം- RRR ന് തുടക്കമായി. പ്രശസ്തരായ രണ്ട് സ്വാതന്ത്ര്യസമര ഭടന്മാരെ കേന്ദ്രകഥാപാത്രമാക്കിയാണ്... Read More

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് മാത്രമല്ല ലോക സിനിമാമേഖലയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബാഹുബലി, ബാഹുബലി 2 എന്നീ സിനിമകള്‍ക്കുശേഷം എസ്.എസ്. രാജമൗലി അണിയിച്ചൊരുക്കുന്ന ബ്രഹ്മണ്ഡചിത്രം- RRR ന് തുടക്കമായി. പ്രശസ്തരായ രണ്ട് സ്വാതന്ത്ര്യസമര ഭടന്മാരെ കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമ ഒരുക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഒരുക്കുന്ന ചിത്രം 2020 ജൂലൈ 30 ന് റിലീസ് ചെയ്യും.

R R R എന്ന ടൈറ്റില്‍ എല്ലാ ഭാഷയിലും പൊതുവായിട്ടുള്ളതാണെന്ന് തോന്നുമെങ്കിലും ഓരോ ഭാഷയിലും അതിനുള്ള അര്‍ത്ഥം പലതാണ്. സിനിമാസ്വാദകര്‍ ഈ മൂന്ന് R ഉം എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് ട്വീറ്റ് ചെയ്യാവുന്നതാണ്. ഏറ്റവും ശരിയായി വരുന്നത് സ്വീകരിക്കുമെന്നും R R R ടീം പറയുന്നു.
300 കോടി ചെലവില്‍ ഡി.വി.വി എന്‍റര്‍ടെയിന്‍മെന്‍റ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആര്‍, അജയ ദേവഗണ്‍, സമുദ്രകനി എന്നിവരായിരിക്കും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO