20 രൂപയുടെ നാണയം ആര്‍.ബി.ഐ  പുറത്തിറക്കുന്നു

20 രൂപയുടെ പുതിയ നാണയം പുറത്തിറക്കാന്‍ പോകുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. പന്ത്രണ്ട് കോണുകളുള്ള (dodecagon) രൂപത്തിലായിരിക്കും നാണയം. ധനമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍. നോട്ടുകളെ അപേക്ഷിച്ച്‌ നാണയങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കും... Read More

20 രൂപയുടെ പുതിയ നാണയം പുറത്തിറക്കാന്‍ പോകുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. പന്ത്രണ്ട് കോണുകളുള്ള (dodecagon) രൂപത്തിലായിരിക്കും നാണയം. ധനമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍. നോട്ടുകളെ അപേക്ഷിച്ച്‌ നാണയങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കും എന്നതിനാലാണ് നാണയം പുറത്തിറക്കാന്‍ ഒരുങ്ങുന്നതെന്ന് ആര്‍.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. അതുകൊണ്ടുതന്നെ നാണയങ്ങള്‍ പുറത്തിറക്കുന്നത് ഇനിയും തുടരും. 10 രൂപയുടെ നാണയം ഇറങ്ങി പത്ത് വര്‍ഷം തികയുമ്ബോഴാണ് ആര്‍.ബി.ഐ 20 രൂപ നാണയം പുറത്തിറക്കുന്നത്. 2009 മാര്‍ച്ചിലായിരുന്നു 10 രൂപ നാണയം പുറത്തിറങ്ങിയത്. പിന്നീട് 13 പ്രാവശ്യം നാണയത്തിന്റെ പുതിയ പതിപ്പുകള്‍ ഇറങ്ങി. 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO