വിജയ് ചിത്രത്തില്‍ റീബ മോണിക്കയും

ആറ്റ്ലീയുടെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന പുതിയ ചിത്രം ദളപതി 63-ല്‍ മലയാളി താരം റീബാ മോണിക്കയും അഭിനയിക്കുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് അഭിനയരംഗത്തേയ്ക്ക്... Read More

ആറ്റ്ലീയുടെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന പുതിയ ചിത്രം ദളപതി 63-ല്‍ മലയാളി താരം റീബാ മോണിക്കയും അഭിനയിക്കുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് അഭിനയരംഗത്തേയ്ക്ക് റീബ വന്നത്. ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍സ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഒരു സ്‌പോര്‍ട്‌സ് ത്രില്ലറായിട്ടാണ് ഇറക്കുന്നത്. വനിതാ ഫുട്ബാള്‍ ടീമിന്‍റെ കോച്ചായ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. ഒരു ഇടവേളയ്ക്കുശേഷമാണ് വിജയ് യും നയന്‍താരയും നായികാനായകന്മാരാകുന്നത്. ജാക്കി ഷൊറോഫ് , കതിര്‍, ഇന്ദുജാ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. എ.ജി.എസ് എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബരില്‍ പ്രദര്‍ശനത്തിനെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO