ശനിദോഷമകലാന്‍ ഗണപതിപ്രീതി

ഒരിക്കല്‍ ശനീശ്വരന്‍ വൃദ്ധബ്രാഹ്മണന്‍റെ വേഷം പൂണ്ട് ഗണപതിയെ സമീപിച്ചു. തന്ത്രശാലിയും ബുദ്ധിമാനുമായ ഗണേശന്‍ കാര്യം ഗ്രഹിച്ചതിനാല്‍ ശനീശ്വരന്‍റെ ഉള്ളംകൈ ഗ്രഹിച്ച് 'നാളെ' എന്നെഴുതി. ശനിയോട് കയ്യിലെഴുതിയപോലെ നാളെ വന്ന് പ്രവേശിച്ചുകൊള്ളാന്‍ പറഞ്ഞു. സന്തോഷത്തോടെ മടങ്ങിപ്പോയ... Read More

ഒരിക്കല്‍ ശനീശ്വരന്‍ വൃദ്ധബ്രാഹ്മണന്‍റെ വേഷം പൂണ്ട് ഗണപതിയെ സമീപിച്ചു. തന്ത്രശാലിയും ബുദ്ധിമാനുമായ ഗണേശന്‍ കാര്യം ഗ്രഹിച്ചതിനാല്‍ ശനീശ്വരന്‍റെ ഉള്ളംകൈ ഗ്രഹിച്ച് ‘നാളെ’ എന്നെഴുതി. ശനിയോട് കയ്യിലെഴുതിയപോലെ നാളെ വന്ന് പ്രവേശിച്ചുകൊള്ളാന്‍ പറഞ്ഞു. സന്തോഷത്തോടെ മടങ്ങിപ്പോയ ശനി പിറ്റേ ദിവസം വന്നപ്പോള്‍ കയ്യിലെഴുതിയതുപോലെ ചെയ്യൂ എന്നായി. നാളെ എന്നായതിനാല്‍ ശനി മടങ്ങി. അങ്ങനെ ബുദ്ധിയും യുക്തിയുംകൊണ്ട് ശനിയെ ജയിച്ച, നാഗാഭരണം അരഞ്ഞാണമായി ധരിച്ച വിനായകനെ ആശ്രയിക്കുന്നവര്‍ക്ക് നാഗദോഷം, ശനിദോഷം, കേതുദോഷം ഇവ കഠിനമായി ബാധിക്കില്ലെന്നു പറയാതെ വയ്യ.

 

ചതുര്‍ത്ഥി പൂജയില്‍ പങ്കുകൊള്ളുന്നവര്‍ ഗണേശാനുഗ്രഹത്താല്‍ വിദ്യയില്‍ തിളങ്ങും. കര്‍മ്മവിജയം, കലഹങ്ങളില്‍ നിന്ന് ശാന്തി, രോഗമുക്തി, മംഗല്യഭാഗ്യം ഇവയും ഉറപ്പാണ്. ഭൂമി തത്ത്വമായ മൂലാധാരപ്പൊരുളാകയാല്‍ ധനേശശിവനില്‍നിന്ന് പ്രകൃതിയിലേക്ക് ചൊരിയുന്ന ധനസമൃദ്ധി ലക്ഷ്മിദേവിയും കുബേരനും വിതരണം ചെയ്യുന്നതിന്‍റെ നിയന്ത്രകന്‍ ഗണേശനാണ്. ലക്ഷ്മിയെ മടിയിലിരുത്തി വാഴുന്ന ഉച്ഛിഷ്ടഗണപതി ധനത്തിന്‍റേയും ദാമ്പത്യത്തിന്‍റെയും സൗഭാഗ്യകാരകനാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO