ചെമ്പൻ വിനോദ് നായകനാകുന്ന പൂഴിക്കടകന്‍ തുടങ്ങി

നാട്ടുകാരുടെയും വീട്ടുകാരുടേം സ്നേഹത്തിലേക്ക് അവധിക്കെത്തുന്ന ഹവിൽദാർ സാമുവലി ന്റെ ഗ്രാമത്തിന്റെ കഥപറയുന്ന പൂഴിക്കടകന്റെ ചിത്രീകരണം പാലാ യിൽ തുടങ്ങി. സഹസംവിധായകനും  ദുബായിൽ മാധ്യമ പ്രവർത്തകനുമായ ഗിരീഷ് നായരുടെ ആദ്യ സംവിധാന സംരംഭമാണ് പൂഴിക്കടകൻ. സാമുവൽ... Read More

നാട്ടുകാരുടെയും വീട്ടുകാരുടേം സ്നേഹത്തിലേക്ക് അവധിക്കെത്തുന്ന ഹവിൽദാർ സാമുവലി ന്റെ ഗ്രാമത്തിന്റെ കഥപറയുന്ന പൂഴിക്കടകന്റെ ചിത്രീകരണം പാലാ യിൽ തുടങ്ങി. സഹസംവിധായകനും  ദുബായിൽ മാധ്യമ പ്രവർത്തകനുമായ ഗിരീഷ് നായരുടെ ആദ്യ സംവിധാന സംരംഭമാണ് പൂഴിക്കടകൻ. സാമുവൽ ജോൺ എന്ന വ്യത്യസ്ത കഥാപാത്രത്തിനു ചെമ്പൻ വിനോദ് ജോസ് ജീവൻ പകരുന്നു. പ്രശസ്ത തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തിൽ നായികയായി അരങ്ങേറുന്നു. അലന്സിയർ, വിജയ് ബാബു, ബാലു വര്ഗീസ് ,സജിത്ത് നമ്പ്യാർ,സുധി കോപ്പ , ബിജു സോപാനം , കോട്ടയം പ്രദീപ്, ഗോകുലൻ, അശ്വിൻ , സെബി ജോർജ് , മാല പാർവതി , ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

 

 

ഗിരീഷ് നായരും ഉണ്ണി മലയിലും ചേർന്നൊരുക്കിയ കഥയ്ക്ക് ഷ്യാൽ സതീഷും ഹരി പ്രസാദ് കോളേരിയും ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. റഫീഖ് അഹമ്മദ് , സന്തോഷ് വർമ്മ , മനു മൻജിത് എന്നിവരുടെ വരികൾക്ക് , ബിജി ബാൽ , രഞ്ജിത്ത് മേലേപ്പാട്ടും ഈണം പകർന്നിരിക്കുന്നു.വിജയ് യേശുദാസും , ശ്രേയ ഘോഷാലും , ആൻ ആമി യുമാണ് ഗായകർ.

 

ഛായാഗ്രഹണം : ഷ്യാൽ സതീഷ്,  എഡിറ്റിംഗ് : ഉണ്ണി മലയിൽകലാ, സംവിധാനം : വേലായുധൻ,  സൗണ്ട് ഡിസൈൻ : അരുൺ രാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി , സ്റ്റിൽസ് : ടൂണുസ്,  PR O : മഞ്ജു ഗോപിനാഥ്‌ , ഡിസൈൻ: ഓൾഡ് monks , evaab പ്രൊഡക്ഷൻസ് ന്റെ ബാനറിൽ സാമും നൗഫൽ ഉം kashsh മൂവീസ് യുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ സജിത്ത് നമ്പ്യാർ ആണ്. യുവ നായക നിരയിലെ ശ്രദ്ധേയനായ താരവും അണിനിരക്കുന്ന പൂഴിക്കടകന്റെ മറ്റു ലൊക്കേഷനുകൾ തൊടുപുഴ,  ലഡാക് ,അമൃത്സർ തുടങ്ങിയവയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO