ഈ ഗണേശ ഋണഹരമന്ത്രം നിത്യവും ജപിക്കു…കടങ്ങള്‍ തീര്‍ത്തും ഇല്ലാതാകാന്‍…

    നിഴല്‍പോലെ മനുഷ്യനെ പിന്തുടരുന്ന ജീവിതയാഥാര്‍ത്ഥ്യമാണ് കടം. ഒട്ടുമിക്ക ജീവിതങ്ങളെയും ദുരിതത്തിലേയ്ക്കും സ്വയംഹത്യയിലേക്കും തള്ളിവിടുന്ന ഈ ആപത്സന്ധിയെ മന്ത്രംകൊണ്ടുതരണം ചെയ്യാന്‍ നമുക്ക് കഴിയും. പല ഋണമോചനമന്ത്രങ്ങളും നമ്മള്‍ പരീക്ഷിച്ചിട്ടുണ്ട്. പരിചയിച്ചിട്ടുണ്ട്. കടങ്ങള്‍ കുറച്ചുമാറുകയും... Read More

 

 

നിഴല്‍പോലെ മനുഷ്യനെ പിന്തുടരുന്ന ജീവിതയാഥാര്‍ത്ഥ്യമാണ് കടം. ഒട്ടുമിക്ക ജീവിതങ്ങളെയും ദുരിതത്തിലേയ്ക്കും സ്വയംഹത്യയിലേക്കും തള്ളിവിടുന്ന ഈ ആപത്സന്ധിയെ മന്ത്രംകൊണ്ടുതരണം ചെയ്യാന്‍ നമുക്ക് കഴിയും. പല ഋണമോചനമന്ത്രങ്ങളും നമ്മള്‍ പരീക്ഷിച്ചിട്ടുണ്ട്. പരിചയിച്ചിട്ടുണ്ട്. കടങ്ങള്‍ കുറച്ചുമാറുകയും ചിലത് അവശേഷിക്കുകയും ചെയ്യുന്നുണ്ട്. കടങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കാനും ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കാനും ഈ ഗണേശ ഋണഹരമന്ത്രം നിത്യവും ശീലമാക്കുന്നത് നല്ലതാണ്.

 

ഓം ഗം ഗണപതയേ നമഃ

 

സിന്ദൂരവര്‍ണ്ണം വിഭുജം ഗണേശം
ലംബോദരം പത്മദളേ നിവിഷ്ടം
ബ്രഹ്മാദിദേവൈഃ പരിസേവ്യമാനം
സിദ്ധൈര്‍യുതം തം പ്രണമാമിദേവം

 

സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക്
പൂജിതാഫലസിദ്ധയേ
സദൈവ പാര്‍വ്വതീ പുത്രഃ
ഋണനാശം കരോതുമേ

 

ത്രിപുരസ്യവധാത് പൂര്‍വ്വം
ശംഭുനാ സമ്യഗര്‍ച്ചിത
സദൈവ പാര്‍വ്വതിപുത്രഃ
ഋണനാശം കരോതുമേ

 

ഹിരണ്യകശിപ്പാദീനാം
വധാര്‍ത്ഥേ വിഷ്ണുനാളര്‍ച്ചിത
സദൈവ പാര്‍വ്വതീപുത്രഃ
ഋണനാശം കരോതുമേ

 

മഹിഷസ്യവധേ ദേവ്യാ
ഗണനാഥഃ പ്രപൂജിതഃ
സദൈവ പാര്‍വ്വതീപുത്രഃ
ഋണനാശം കരോതുമേ

 

താരകസ്യ വധാത് പൂര്‍വ്വം
കുമാരേണ പ്രപൂജിതഃ
സഭൈവ പാര്‍വ്വതീപുത്രഃ
ഋണനാശം കരോതുമേ

 

ഭാസ്കരേണ ഗണേശോഹി
പൂജിത ഛവി സിദ്ധയേ
സദൈവ പാര്‍വ്വതീപുത്രഃ
ഋണനാശം കരോതുമേ

 

പാലനായ ച തപസാം
വിശ്വാമിത്രേണ പൂജിതാ
സദൈവ പാര്‍വ്വതീപുത്രഃ
ഋണനാശം കരോതുമേ

 

ഇദം ത്വദ് ഋണഹരസ്തോത്രം
തീവ്രദാരിദ്ര്യനാശനം
ഏകവാരം പഠേന്നിത്യം
വര്‍ഷമേകം സമാഹിത
ദാരിദ്ര്യം ദാരുണം ത്വക്ത്വാ
കുബേരസമതാം പ്രജേത്
ഇതി കൃഷ്ണയാമള തന്ത്ര
ഉമാമഹേശ്വര സംവാദേ
ഋണഹര ഗണേശസ്തോത്രം സമ്പൂര്‍ണ്ണം
ഓം ഗണപതയേ നമഃ അവിഘ്നമസ്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO