റോഷന്‍ മാത്യു ഇനി അനുരാഗ് കശ്യപിന്‍റെ നായകന്‍

മലയാളത്തിലെ യുവനടന്‍ റോഷന്‍ മാത്യു ബോളിവുഡിലേക്ക്. ഏതാ നടനും ആഗ്രഹിക്കുന്ന ലാന്‍ഡിംഗ് ആണ് ബോളിവുഡില്‍ റോഷന് ലഭിച്ചിരിക്കുന്നത്. ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ പുതിയ സിനിമയില്‍ നായക കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിക്കുക. സിനിമയുടെ... Read More

മലയാളത്തിലെ യുവനടന്‍ റോഷന്‍ മാത്യു ബോളിവുഡിലേക്ക്. ഏതാ നടനും ആഗ്രഹിക്കുന്ന ലാന്‍ഡിംഗ് ആണ് ബോളിവുഡില്‍ റോഷന് ലഭിച്ചിരിക്കുന്നത്. ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ പുതിയ സിനിമയില്‍ നായക കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിക്കുക. സിനിമയുടെ ചിത്രീകരണം നാളെ മുംബൈയില്‍ തുടങ്ങും.

 

 

ഗീതു മോഹന്‍ദാസ് ആണ് തന്‍റെ ഫേസ്‍ബുക്ക് പേജിലൂടെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. മൂത്തോനിലെ ഹിന്ദി സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായനായ അനുരാഗ് കശ്യപാണ്. ചിത്രത്തിലെ റോഷന്റെ അഭിനയം കണ്ട് തൻറെ അടുത്ത ബോളിവുഡ് ചിത്രത്തിലേക്ക് പ്രധാനകഥാപാത്രമായി റോഷനെ കാസ്റ്റ് ചെയ്തിരിക്കുകയാണ് അനുരാഗ് കശ്യപ്.  ആനന്ദം, കൂടെ,  തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലെ റോഷന്‍റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO