‘പാര്‍വ്വതി അഭിനയിച്ച സിനിമകള്‍ പൊട്ടിക്കുമെന്ന് ചിലര്‍’ ദുരനുഭവം വെളിപ്പെടുത്തി സംവിധായിക റോഷ്നി ദിനകര്‍

ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്നുപോലും അറിയുംമുമ്പേ, സിനിമ കാണാതെ പോലും സിനിമയ്ക്കെതിരെ ആക്രമിക്കുന്ന ക്രൂരമായ സംഭവങ്ങളാണ് തന്‍റെ കന്നി സിനിമയ്ക്കുണ്ടായിരിക്കുന്നതെന്ന് സംവിധായിക റോഷ്നി ദിനകര്‍.   'മൈ സ്റ്റോറി' എന്ന ചിത്രത്തില്‍ നായകനായി... Read More

ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്നുപോലും അറിയുംമുമ്പേ, സിനിമ കാണാതെ പോലും സിനിമയ്ക്കെതിരെ ആക്രമിക്കുന്ന ക്രൂരമായ സംഭവങ്ങളാണ് തന്‍റെ കന്നി സിനിമയ്ക്കുണ്ടായിരിക്കുന്നതെന്ന് സംവിധായിക റോഷ്നി ദിനകര്‍.

 

‘മൈ സ്റ്റോറി’ എന്ന ചിത്രത്തില്‍ നായകനായി വന്ന പൃഥ്വിരാജിന്‍റെ ജോഡിയായി അഭിനയിച്ചത് പാര്‍വ്വതിയാണ്. പാര്‍വ്വതിക്കെതിരെ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വളരെ മോശമായിട്ടായിരുന്നു. പാര്‍വ്വതിയുടെ സിനിമ പൊട്ടിക്കുമെന്ന് ഉറച്ചുതീരുമാനിച്ചുകൊണ്ട് ചിലര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് സിനിമയെ നശിപ്പിക്കുന്ന ഒരവസ്ഥ കഴിഞ്ഞ ദിനങ്ങളില്‍ ഉണ്ടായെന്ന് സംവിധായിക വെളിപ്പെടുത്തുന്നു.

 

ഒരു ഭീഷണിപോലെയാണ് ഈ അനുഭവം ഇന്ന് എനിക്ക് സംഭവിച്ചിരിക്കുന്നത്. നാളെ ആര്‍ക്കും സംഭവിക്കാം. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ഇത്തരത്തിലുള്ള ശരങ്ങള്‍ എന്‍റെ സിനിമയ്ക്കെതിരെ തുടങ്ങിയിരിക്കുന്നു. ആര്‍ക്കുവേണ്ടി…? എന്തിനുവേണ്ടി എന്നെനിക്കറിയില്ല. എന്തായാലും കോടികള്‍ മുടക്കി റിലീസ് ചെയ്തിരിക്കുന്ന എന്‍റെ സിനിമയ്ക്കെതിരെയുണ്ടായ ഈ നീക്കം വളരെ ക്രൂരമായിപ്പോയി. റോഷ്നി ദിനകര്‍ നാനയോട് പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO