തടസങ്ങള്‍ അകന്ന് ഉദ്ദിഷ്ട ഫലപ്രാപ്തി നേടാന്‍

    തടസങ്ങള്‍ അകന്ന് ഉദ്ദിഷ്ട ഫലപ്രാപ്തി നേടാന്‍   'ഓം ഗംഗണപതയേ ഏകദന്തായ ഹേരംഭായ മോദകഹസ്തായ നാളികേരപ്രിയായ സര്‍വാഭീഷ്ട പ്രദായിനേ ശ്രീം ഹ്രീം ക്ലിം സര്‍ജനം മേ വശമനായ സ്വാഹാ.'    ... Read More

 

 

തടസങ്ങള്‍ അകന്ന് ഉദ്ദിഷ്ട ഫലപ്രാപ്തി നേടാന്‍

 

‘ഓം ഗംഗണപതയേ ഏകദന്തായ ഹേരംഭായ
മോദകഹസ്തായ നാളികേരപ്രിയായ സര്‍വാഭീഷ്ട പ്രദായിനേ
ശ്രീം ഹ്രീം ക്ലിം സര്‍ജനം മേ വശമനായ സ്വാഹാ.’

 

 

ഗണപതിയെ മനസ്സില്‍ ധ്യാനിച്ച് ഈ സങ്കടഹര ഗണപതി മൂലമന്ത്രം ജപിച്ചു പ്രാര്‍ത്ഥിച്ചാല്‍ എല്ലാവിധ തടസങ്ങളും മാറി ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാവുമെന്നാണ് വിശ്വാസം. നാലാം പിറ കണ്ടതുകൊണ്ട് ജാംബവാന്‍റെയടുത്ത് നിന്ന് സ്യമന്തക മണി മോഷ്ടിച്ചു എന്ന അപവാദത്തിന് പാത്രീഭൂതനായി ശ്രീകൃഷ്ണന്‍. ആ അപവാദത്തില്‍ നിന്നും മുക്തനാവാന്‍ ശ്രീകൃഷ്ണന്‍ അനുഷ്ഠിച്ച വ്രതമാണ് സങ്കടഹരചതുര്‍ത്ഥി വ്രതം. സങ്കടഹര ചതുര്‍ത്ഥി ദിവസം വ്രതമനുഷ്ഠിച്ച് ചന്ദ്രദര്‍ശനം നടത്തി മേല്‍പ്പറഞ്ഞ മൂലമന്ത്രം ജപിച്ച് കറുകകൊണ്ട് ഗണപതിക്ക് അര്‍ച്ചന നടത്തി ആരാധിച്ചശേഷമേ രാത്രി ഭക്ഷണം കഴിക്കാവൂ. ഈ വ്രതം അനുഷ്ഠിച്ച് ഗണപതിയെ ആരാധിച്ചാല്‍ വിഘ്നങ്ങള്‍ അകന്ന് ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാവുന്നതോടൊപ്പം കീര്‍ത്തിയും സമൃദ്ധിയുമുണ്ടാവും എന്നാണ് വിശ്വാസം.

Show Less

No comments Yet

SLIDESHOW

LATEST VIDEO