ഒരിടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന് സംവിധാന മേലാങ്കി അണിയുന്ന ചിത്രമാണ് ‘ജാക്ക് ആന്റ് ജില്’. മഞ്ജുവാര്യരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യരെക്കുറിച്ച് സന്തോഷ്ശിവന്‍…
തീര്‍ച്ചയായും അതെ. കഥ പിറവിയെടുക്കുമ്പോള്‍ മുതല്‍ മഞ്ജു എന്റെ മനസ്സിലുണ്ടായിരുന്നു.
മഞ്ജുവിനോടൊപ്പം ഇന്നേവരെ വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. ഞങ്ങള്‍ അടുത്ത സൗഹൃദക്കാരാണെങ്കിലും. ഒരിക്കല്‍ ഒരു അവസരം ഒത്തുവന്നപ്പോള്‍ മഞ്ജുവിന്റെ തിരക്കുകാരണം അത് നടന്നതുമില്ല.
അസാമാന്യ ഗ്രേസാണ് മഞ്ജുവില്‍ ഞാന്‍ കാണുന്ന പ്രത്യേകത. ആ മുഖത്ത് വിരിയുന്ന ഭാവവൈവിധ്യങ്ങളും അനുപമമാണ്.
അതുകൊണ്ടുതന്നെ ഏത് അഭിനയമുഹൂര്‍ത്തങ്ങള്‍ക്കും മഞ്ജു ആപ്ടാണ്. ഈ സിനിമയില്‍ മഞ്ജുവിന്റെ ഡാന്‍സുണ്ട്, ഫൈറ്റുണ്ട്. ഫൈറ്റ് ചെയ്യാന്‍ വേണ്ടി മഞ്ജു കളരി അഭ്യസിച്ചുവരികയാണ്.
നെടുമുടി വേണു, ഇന്ദ്രന്‍സ്, കാളിദാസ് ജയറാം, അജുവര്‍ഗ്ഗീസ്, ബേസില്‍ ജോസഫ്, ശൈലി, എസ്തര്, ഇഡ, സുനില്‍ സാമുവല്‍, ഗോകുല്‍, ആകാശ് എന്നിവരാണ് ഈ ചിത്രത്തിലെ താരനിരക്കാര്‍. ലെന്സ്മാന് പ്രൊഡക്ഷന്റെ ബാനറില്‍ യൂസഫ് ലെന്‍സ്മാനാണ് ജാക്ക് ആന്റ് ജില് നിര്‍മ്മിക്കുന്നത്.
'ഒരിക്കല്‍ സന്തോഷ്സാര്‍ വീട്ടില്‍ വിളിച്ചിട്ടാണ് എന്നോട് ഇങ്ങനെയൊരു സിനിമയുടെ... Read More
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫറി'ല്‍ സംവിധായകന്... Read More
'അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലന് മലയാള സിനിമയിലേക്ക്... Read More
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ് ആമി എന്ന് പേരുള്ള മാധവിക്കുട്ടി എന്നറ... Read More
കിഷോര്‍ രവിചന്ദ്രന്‍ നായകനായെത്തുന്ന തമിഴ് ചിത്രം അഗവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിരാശ്രീ അഞ്ചന്, നിത്... Read More
ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമം ആകുകയാണ്. മലയാളിയുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാർ അഭി... Read More
കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ ഋതുപര്‍ണ്ണ, ദേവനന്ദ, അര്‍ച്ചന, അനശ്വര, വൈ... Read More