നായകനാകുന്ന ശരത്കുമാര്‍

'അങ്കമാലി ഡയറീസി'ലെ ശ്രദ്ധേയമായ അരങ്ങേറ്റത്തിനുശേഷം ശരത്കുമാറിന് അഭിനയപ്രാധാന്യമുള്ള ഓഫറുകളാണ് ലഭിച്ചുവരുന്നത്. തമിഴകത്തുനിന്നും ശരതിന് ക്ഷണമുണ്ടായി. മണിരത്നത്തിന്‍റെ 'ചെക്ക സിവന്ത വാന'ത്തില്‍ അഭിനയിച്ചുവരുന്ന ശരത് തന്‍റെ അടുത്ത തമിഴ് ചിത്രത്തില്‍ നായകനാകുന്നു. ചിത്രം 'നെല്ല്'. ഷിബുശേഖറാണ്... Read More

‘അങ്കമാലി ഡയറീസി’ലെ ശ്രദ്ധേയമായ അരങ്ങേറ്റത്തിനുശേഷം ശരത്കുമാറിന് അഭിനയപ്രാധാന്യമുള്ള ഓഫറുകളാണ് ലഭിച്ചുവരുന്നത്. തമിഴകത്തുനിന്നും ശരതിന് ക്ഷണമുണ്ടായി. മണിരത്നത്തിന്‍റെ ‘ചെക്ക സിവന്ത വാന’ത്തില്‍ അഭിനയിച്ചുവരുന്ന ശരത് തന്‍റെ അടുത്ത തമിഴ് ചിത്രത്തില്‍ നായകനാകുന്നു. ചിത്രം ‘നെല്ല്’. ഷിബുശേഖറാണ് സംവിധായകന്‍. തികച്ചും ഗ്രാമീണപശ്ചാത്തലത്തിലെ ചിത്രവും വേഷവും. സെവന്‍ ആര്‍ട്സ്മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കണ്‍മണിരാജയുടേതാണ് തിരക്കഥ. തമിഴകത്തെ സിനിമാലോകത്തിലെ അനിഷേധ്യ നേതാവായ വിശാലിനൊപ്പം ‘ചണ്ടക്കോഴി-2’വില്‍ അഭിനയിക്കുന്ന ശരത്തിന് വിശാലിന്‍റെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതമാണത്രേ. വിശാലിനൊപ്പം അഭിനയിക്കാനാകുന്നതിന്‍റെ ത്രില്ലും ശരത് പങ്കുവച്ചിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO