വിജയ്‍യുടെ സര്‍ക്കാരിന്‍റെ ടീസര്‍ പുറത്തെത്തി

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്‍റെ ടീസര്‍ പുറത്തെത്തി. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ്‍യുടെ മാസ് നമ്പരുകളൊക്കെയുണ്ട്. രജനി സ്റ്റൈലില്‍ കൈകള്‍ കൊണ്ട് ചുണ്ടിലേക്ക് സിഗരറ്റ് തെറിപ്പിക്കുന്ന രംഗം ഹൈലൈറ്റ് ആണ്. പൊളിറ്റിക്കല്‍... Read More

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്‍റെ ടീസര്‍ പുറത്തെത്തി. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ്‍യുടെ മാസ് നമ്പരുകളൊക്കെയുണ്ട്. രജനി സ്റ്റൈലില്‍ കൈകള്‍ കൊണ്ട് ചുണ്ടിലേക്ക് സിഗരറ്റ് തെറിപ്പിക്കുന്ന രംഗം ഹൈലൈറ്റ് ആണ്. പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ എ.ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. 

 

 കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാധാരവി, യോഗി ബാബു, ലിവിങ്സ്റ്റണ്‍ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു. ഐഫാര്‍ ഇന്‍റര്‍നാഷമലിനാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം. ഈ ദീപാവലിക്ക് തീയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO