ഏറെ നാളത്തെ സ്വപ്നസാക്ഷാല്‍ക്കാരമാണ് ഈ സിനിമ -സേതു

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കുട്ടനാടന്‍ ബ്ലോഗ്'. അനന്താവിഷന്‍റെ ബാനറില്‍ പി.കെ. മുരളീധരനും ശാന്താമുരളീധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന എട്ടാമത്തെ സിനിമയാണിത്. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സേതു...   'ഏറെ നാളത്തെ സ്വപ്നസാക്ഷാല്‍ക്കാരമാണ്... Read More

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’. അനന്താവിഷന്‍റെ ബാനറില്‍ പി.കെ. മുരളീധരനും ശാന്താമുരളീധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന എട്ടാമത്തെ സിനിമയാണിത്. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സേതു…

 

‘ഏറെ നാളത്തെ സ്വപ്നസാക്ഷാല്‍ക്കാരമാണ് ഈ സിനിമയെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ സേതു പറഞ്ഞു. വലിയൊരു യാത്രയായിരുന്നു. ആ യാത്രയുടെ തുടക്കത്തിന് പിന്തുണ നല്‍കിയത് മമ്മുക്കയാണ്. പതിനൊന്ന് വര്‍ഷത്തിനുമുമ്പ് ഞാന്‍ തിരക്കഥയെഴുതിയ ചോക്കലേറ്റ് എന്ന സിനിമ നിര്‍മ്മിച്ചത് ശാന്തചേച്ചിയും മുരളിചേട്ടനുമാണ്. അന്ന് മുതല്‍ തുടങ്ങിയ സൗഹൃദം ഇന്നും നിലനില്‍ക്കുന്നു. ഞാനൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, മമ്മുക്കയായിരിക്കും നായകനെന്ന് സൂചിപ്പിച്ചപ്പോള്‍ തന്നെ പടത്തിന്‍റെ നിര്‍മ്മാണചുമതല ചേച്ചി ഏറ്റെടുക്കുകയായിരുന്നുവെന്നും സേതു പറഞ്ഞു’.

 

സിനിമയുടെ കഥ പറച്ചിലിനുമുണ്ടൊരു പുതുമ. ഇന്നലെ വരെ സേതു പറഞ്ഞ കഥകളില്‍ നിന്ന് വളരെ വൈവിധ്യമായൊരു പശ്ചാത്തലഭംഗി കുട്ടനാടന്‍ ബ്ലോഗിനുണ്ട്. റായ്ലക്ഷ്മി, ഷംനാകാസിം, അനുസിത്താര എന്നിവരാണ് മമ്മൂട്ടി ചിത്രത്തിലെ നായികമാര്‍. ഇതില്‍ റായ്ലക്ഷ്മി മമ്മൂട്ടി ചിത്രത്തില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. അനുസിത്താരയും ഷംനാകാസിമും ആദ്യമായിട്ടാണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. നെടുമുടി വേണു, ലാലു അലക്സ്, ഗ്രിഗറി, സഞ്ജുശിവറാം, ഷാഹിന്‍ സിദ്ധിക്ക് തുടങ്ങി സീനിയേഴ്സും ജൂനിയേഴ്സുമടങ്ങുന്ന വലിയൊരു താരനിര കുട്ടനാടന്‍ ബ്ലോഗില്‍ അണിനിരക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO