‘ഒരു അനുജനെപ്പോലെ… ഒരു മകനെപ്പോലെയുള്ള വാത്സല്യമാണ് മമ്മൂക്കയ്ക്ക് എന്നോട്’ – ഷാജി പാടൂര്‍

'ജോഷി സാര്‍ സംവിധാനം ചെയ്ത 'സൈന്യം' സിനിമയിലാണ് ഞാന്‍ ആദ്യമായി അസിസ്റ്റന്‍റ് ഡയറക്ടറായി ജോലി ചെയ്തു തുടങ്ങുന്നത്. ആ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അന്ന് മുതലാണ് ഞാന്‍ മമ്മുക്കയെ അടുത്തുകണ്ടതും അടുത്തറിഞ്ഞുതുടങ്ങിയതും. പില്‍ക്കാലത്ത് പല... Read More

‘ജോഷി സാര്‍ സംവിധാനം ചെയ്ത ‘സൈന്യം’ സിനിമയിലാണ് ഞാന്‍ ആദ്യമായി അസിസ്റ്റന്‍റ് ഡയറക്ടറായി ജോലി ചെയ്തു തുടങ്ങുന്നത്. ആ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അന്ന് മുതലാണ് ഞാന്‍ മമ്മുക്കയെ അടുത്തുകണ്ടതും അടുത്തറിഞ്ഞുതുടങ്ങിയതും. പില്‍ക്കാലത്ത് പല മമ്മൂട്ടി ചിത്രങ്ങളുടെയും പിന്നില്‍ സഹസംവിധായകനായി ജോലി ചെയ്യുവാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. ഹനീഫ് അദേനി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന മമ്മൂട്ടി സിനിമയുടെയും അസോസിയേറ്റ് ഡയറക്ടര്‍ ഞാനായിരുന്നു.

 

ഞാനൊരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങിയപ്പോള്‍ എനിക്കുവേണ്ടി ഒരു കഥയും തിരക്കഥയും എഴുതിതരാമെന്ന് ഏറ്റിരുന്നത് ഹനീഫ് അദേനിയാണ്. ആ കഥ കേട്ടുകഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയിരുന്നു. ഈ കഥയിലെ നായകകഥാപാത്രത്തിന് അനുയോജ്യനായ നടന്‍ മമ്മൂക്ക തന്നെയാണെന്ന്. ഇത് ഹനീഫിന്‍റെ വലിയ ഒരു മിടുക്ക് തന്നെയാണെന്ന് ഞാന്‍ കരുതുന്നു. ഏഴെട്ടുമാസങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ ഈ കഥ മമ്മുക്കയോട് പറയുന്നത്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ നമുക്കിത് ചെയ്യാം എന്നാണ് മറുപടി പറഞ്ഞത്. അങ്ങനെയാണ് ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന എന്‍റെ ആദ്യസിനിമ പിറവികൊള്ളുന്നതിന്‍റെ തുടക്കമിട്ടത്.

 

മമ്മുക്കയ്ക്ക് എന്നോട് ഒരനുജനെപ്പോലെ…, അല്ലെങ്കില്‍ ഒരു മകനോടുള്ളതുപോലെയുള്ള ഒരു വാത്സല്യം ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ആ ബന്ധത്തിന്‍റെ കെമിസ്ട്രി എന്താണെന്ന് ചോദിച്ചാല്‍ എനിക്കറിയുകയുമില്ല’.
-സംവിധായകന്‍ ഷാജി പാടൂര്‍ പറയുകയുണ്ടായി.

Show Less

No comments Yet

SLIDESHOW

LATEST VIDEO