ശശികപൂര്‍: കപൂര്‍ കുടുംബത്തിലെ കലാപകാരി

ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തിലെ ഒരു കണ്ണികൂടി നഷ്ടപ്പെട്ടിരിക്കുന്നു. ശശികപൂര്‍ എന്ന മഹാപ്രതിഭ ഇനി ഓര്‍മ്മമാത്രം. ഹിന്ദിയിലെ ആദ്യത്തെ 'ചോക്കലേറ്റ് ബോയി' എന്നാണ് അദ്ദേഹം അറിയപ്പെട്ടതെങ്കിലും സിനിമയെപ്പറ്റി വളരെ ഗൗരവമായി ചിന്തിച്ച കലാകാരനായിരുന്നു ശശികപൂര്‍.  ... Read More

ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തിലെ ഒരു കണ്ണികൂടി നഷ്ടപ്പെട്ടിരിക്കുന്നു. ശശികപൂര്‍ എന്ന മഹാപ്രതിഭ ഇനി ഓര്‍മ്മമാത്രം. ഹിന്ദിയിലെ ആദ്യത്തെ ‘ചോക്കലേറ്റ് ബോയി’ എന്നാണ് അദ്ദേഹം അറിയപ്പെട്ടതെങ്കിലും സിനിമയെപ്പറ്റി വളരെ ഗൗരവമായി ചിന്തിച്ച കലാകാരനായിരുന്നു ശശികപൂര്‍.

 

ഹിന്ദി സിനിമയിലെ തലതൊട്ടപ്പന്മാരില്‍ ഒരാളായിരുന്ന പൃഥ്വിരാജ് കപൂറിന്‍റെ ഇളയപുത്രന്‍, മൂത്ത സഹോദരന്മാരായ രാജ്കപൂര്‍, ഷമ്മികപൂര്‍ എന്നിവരില്‍നിന്ന് വിഭിന്നനായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ ഉയര്‍ച്ചയും താഴ്ച്ചയും എന്താണെന്ന് മനസ്സിലാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ സിനിമയില്‍ അഭിനയം തുടങ്ങി. രാജ്കപൂറിന്‍റെ ആഗ്, അവാരാ തുടങ്ങിയ ചിത്രങ്ങളില്‍ ബാലനടനായിട്ടായിരുന്നു തുടക്കം. സിനിമയിലെത്തുംമുമ്പെ പിതാവ് പൃഥ്വിരാജ് കപൂറിന്‍റെ നാടകങ്ങളില്‍ അഭിനയിച്ച് പരിശീലനെ നേടിയിരുന്നു.

 

116 ഹിന്ദി ചിത്രങ്ങളില്‍ ശശികപൂര്‍ അഭിനയിച്ചു. ഇടക്കാലത്ത് കുറെ ഇംഗ്ലീഷ് ചിത്രങ്ങളിലും. ഭാര്യ ജന്നിഫര്‍മെന്‍റലിന്‍റെ കുടുംബം സിനിമയുമായി ബന്ധമുള്ളതായിരുന്നു. ആ ബന്ധമാണ് ഇംഗ്ലീഷ് സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം ഒരുക്കിയത്.

 

ഹിന്ദി സിനിമയിലെ മറ്റ് നായകന്മാരില്‍ നിന്ന് വളരെ വ്യത്യസ്തനായിരുന്നു അദ്ദേഹം. സിനിമയെപ്പറ്റി, വ്യവസായമെന്നതിലുപരി മഹത്തായ കലയാണെന്ന ബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സാധാരണ സിനിമകളില്‍ നിന്ന് വ്യത്യസ്തങ്ങളായ സിനിമകള്‍ക്ക് അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നു. നല്ല സിനിമകള്‍ നിര്‍മ്മിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

 

ശശി കപൂറിന്‍റെ മറ്റൊരു പ്രത്യേകത, നാടകത്തോടുള്ള അദ്ദേഹത്തിന്‍റെ ആവേശമായിരുന്നു. നാടകരംഗത്ത് ശ്രദ്ധേയങ്ങളായ സംഭാവനകളാണ് ശശികപൂര്‍ നല്‍കിയിട്ടുള്ളത്. സംവിധായകന്‍റെ കുപ്പായമണിയാനും അദ്ദേഹം ധൈര്യം കാട്ടി.
കുടുംബജീവിതത്തിന് ശശികപൂര്‍ നല്‍കിയ പ്രാധാന്യം ഏതൊരു കലാകാരനും മാതൃകയാണ്. ഒരു വിദേശവനിതയെയാണ് അദ്ദേഹം വിവാഹം കഴിച്ചതെങ്കിലും ആ ബന്ധം എക്കാലവും സുദൃഢമായി തന്നെ നിലനിര്‍ത്തി.

 

ശശി കപൂറിന്‍റെ മരണത്തോടെ സമുന്നതനായ ഒരു കലാകാരനാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. ആര്‍ട്സ് സിനിമയേയും കൊമേഴ്സ്യല്‍ സിനിമയേയും അദ്ദേഹം സ്നേഹിച്ചിരുന്നു. സിനിമയില്‍ സജീവമായിരുന്നപ്പോള്‍ തന്നെ നാടകരംഗത്തും അദ്ദേഹം സജീവമായിരുന്നു. സിനിമാജീവിതത്തിലും സ്വകാര്യജീവിതത്തിലും കപൂര്‍ കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട ജീവിതശൈലിയാണ് ശശികപൂര്‍ പുലര്‍ത്തിയിരുന്നത്. അത് കപൂര്‍ കുടുംബത്തിലെ ‘കലാപകാരി’ എന്ന വിശേഷണത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി.

Show Less

No comments Yet

SLIDESHOW

LATEST VIDEO