നിങ്ങളുടെ സ്വഭാവവും ശുക്രനും

  വിവാഹാദി ദാമ്പത്യബന്ധങ്ങളുടെയും, ശൃംഗാരാദിരതിലീലകളുടെയും, മദനോത്സവത്തിന്‍റെയും, കാരകനും അധികാരിയുമായ ഗ്രഹമാണ് ശുക്രന്‍. വികാരങ്ങളുടെ പ്രതീകമായ ഗ്രഹവും ശുക്രനാണ്.   ദൈവം മനുഷ്യന് നല്‍കിയിരിക്കുന്ന ഉദാത്തമായ വികാരങ്ങളാണ് കലാവാസന, സൗന്ദര്യബോധം, പ്രണയഭാവം തുടങ്ങിയവ.   ജാതകത്തില്‍... Read More

 

വിവാഹാദി ദാമ്പത്യബന്ധങ്ങളുടെയും, ശൃംഗാരാദിരതിലീലകളുടെയും, മദനോത്സവത്തിന്‍റെയും, കാരകനും അധികാരിയുമായ ഗ്രഹമാണ് ശുക്രന്‍. വികാരങ്ങളുടെ പ്രതീകമായ ഗ്രഹവും ശുക്രനാണ്.

 

ദൈവം മനുഷ്യന് നല്‍കിയിരിക്കുന്ന ഉദാത്തമായ വികാരങ്ങളാണ് കലാവാസന, സൗന്ദര്യബോധം, പ്രണയഭാവം തുടങ്ങിയവ.

 

ജാതകത്തില്‍ ശുക്രന്‍ ബലവാനായിരിക്കുന്ന വ്യക്തി വലിയ സൗന്ദര്യആരാധകനും ആസ്വാദകനുമായിരിക്കും. പ്രണയത്തിന്‍റെ നീലാകാശത്തില്‍ ഇഷ്ടവിഹാരം കൈക്കൊള്ളാന്‍ ഈ ശുക്രന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. മോഹങ്ങളായി രതിയായി മോഹനസ്വപ്നങ്ങളായി അഭിനിവേശങ്ങളായി ജാതകന്‍റെ ചിന്തകളെ ഭരിച്ചുകൊണ്ടിരിക്കും.

 

അവയ്ക്കെല്ലാം വിരുദ്ധമായി ദുര്‍ബലമനസ്സും ശരീരവുമുള്ള വ്യക്തിയാണ് ഇണയായി ജീവിതത്തിലേക്ക് കടന്നുവരുന്നതെങ്കില്‍ അത്തരം ജാതകര്‍ അഭിലാഷ പൂര്‍ത്തീകരണത്തിനായി മറ്റ് ഇണകളെ തേടിപ്പോകുന്നെങ്കില്‍ അത് അവരുടെ കുറ്റമല്ല. ദമ്പതികളാകുന്നവരുടെ ജാതകപൊരുത്ത ശോഭനയില്‍ ജ്യോതിഷികള്‍ ഇക്കാര്യം സശ്രദ്ധം പഠിക്കേണ്ടതുണ്ട്. ധനത്തിന്‍റെയും കാമത്തിന്‍റെയും വക്താവും ശുക്രനാണെന്ന വസ്തുതയും വിസ്മരിക്കാവുന്നതല്ല.

 

ശുഭഗ്രഹങ്ങള്‍ക്കൊപ്പമാണ് ബുധന്‍റെ സ്ഥാനം. പക്ഷേ പാപഗ്രഹങ്ങളോടൊപ്പം കൂടിയാല്‍ ബുധന്‍ പാപനാകും.

 

ജ്ഞാനം, വിദ്യ, ബുദ്ധി തുടങ്ങിയവ ബുധനെക്കൊണ്ടാണ് പ്രധാനമായും ചിന്തിക്കുന്നത്. ബുധന്‍റെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നിത്യജീവിതവുമായി ഒരുപാട് ബന്ധപ്പെട്ടുകിടക്കുന്നു. ഗ്രഹനിലയില്‍ ബുധന്‍ ബലവാനായ ജാതകന്‍ പാണ്ഡിത്യവും വാക്സിദ്ധിയും ഉള്ളവനായിരിക്കും. ബുധന്‍ ദുര്‍ബ്ബലനായാല്‍ അയാളുടെ ജീവിതം പലനിലയ്ക്കും പരാജയമായിരിക്കും. അത്തരക്കാരുടെ ജാതകത്തില്‍ ശുക്രന്‍ അനിഷ്ടസ്ഥാനങ്ങളില്‍ നിന്നാല്‍ ശുക്രനെക്കൊണ്ടുസംഭവിക്കേണ്ട മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം വൈരുദ്ധ്യങ്ങള്‍ സംഭവിക്കാം. സംസ്ക്കാരശൂന്യരെന്നും കൊള്ളരുതാത്ത വ്യക്തികളൊന്നുമൊക്കെ ജനം വിധിയെഴുത്തിട്ടുള്ള ചിലരുടെ ജാതകം നോക്കിയാല്‍ ഈ രണ്ട് ഗ്രഹങ്ങളാണ് വില്ലന്മാരായി പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തണം.

 

ബുധനെപ്പോലെ ബൗദ്ധികതയുടെ വക്താവാണ് രാഹുവും ബുധന്‍റെ ബൗദ്ധികശക്തിയില്‍ യുക്തിയുക്തമായ കാര്യങ്ങള്‍ മാത്രമേ കാണൂ. എന്നാല്‍ രാഹുവിന്‍റെ ബൗദ്ധികതയില്‍ അയുക്തികതയും(സദാചാരവിരുദ്ധമായ പ്രേരണ) ഊഹവും മനസ്സിന്‍റെ ഉള്ളിലെ കാരണരഹിതമായ തോന്നലുകളും കൂടി കാണും.

 

ജാതകനെ ആഗ്രഹിയും അത്യാഗ്രഹിയും ആക്കി മാറ്റാന്‍ ശുക്രനെപ്പോലെ രാഹുവിനും കഴിയും. എന്തെങ്കിലും ഒരാഗ്രഹം തോന്നിയാല്‍(അത് മറ്റുള്ളവരോടുള്ള പകയായാലും)രാഹു എന്തൊക്കെയാണ് കാട്ടിക്കൂട്ടുകയെന്ന് പറയാനാവില്ല. ഒരു വ്യക്തിയെ ത്യാഗിയും, ഭോഗിയും, രോഗിയും, യോഗിയുമാക്കി മാറ്റാന്‍ രാഹുവിന് കഴിയും.

 

ശുക്രനുമായുള്ള രാഹുവിന്‍റെ യോഗഭൃഷ്ട്യാദികള്‍ ജാതകനെ കൂടുതല്‍ സൗന്ദര്യപ്രേമിയും ലൗകിക തല്‍പ്പരനുമാക്കും.

 

ഏത് ദശാകാലമായിരുന്നാലും രാഹുവിന്‍റെ അപഹാരകാലങ്ങളില്‍ ജാതകന്‍ ഉദ്ദിഷ്ടകാര്യലബ്ധിക്കായി അമിത സ്വാര്‍ത്ഥതാല്‍പ്പരനായി മാറിയേക്കാം. ജാതകന്‍ ഒന്നില്‍ കൂടുതല്‍ ഇണകളുമായി ബന്ധപ്പെടാനും ഈ കാലഘട്ടം അനുകൂലസാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തേക്കും. ജാതകത്തില്‍ അതിനൊക്കെയുള്ള യോഗമുണ്ടായിരിക്കണമെന്നുമാത്രം.

 

 

1. രാഹു കര്‍ക്കിടകം രാശിയില്‍നില്‍ക്കുന്ന ജാതകന്‍ ഒരു വികാരജീവിയായിരിക്കും.

 

2. മകരം രാശിയില്‍ നില്‍ക്കുന്ന രാഹു ജാതകനെ വീണ്ടുവിചാരമില്ലാതെ വേണ്ടുന്നതും വേണ്ടാത്തതുമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും.

 

3. ഇടവം രാശിയിലെ രാഹുജാതകനെ വിചാരത്തേക്കാള്‍ വികാരത്തിന് പ്രാധാന്യം നല്‍കുന്ന വ്യക്തിത്വത്തിന് ഉടമയാക്കിമാറ്റും.

 

4. രാഹു രവിയോഗം 2,4,7 ല്‍ വന്നാല്‍ രണ്ടുവിവാഹത്തിന് വഴിയൊരുക്കും.

 

5. രാഹു രവിയോഗം 7ല്‍ സ്ത്രീ സമ്പര്‍ക്കംമൂലം ധനനഷ്ടത്തിനിടവരുത്തും.

 

6. രാഹുവും ചൊവ്വയും ശനിയും 8 ല്‍ യോഗം ചെയ്താല്‍ ജാതകന്‍ കാമിയായിരിക്കും.

 

7. രാഹുകുജയോഗം 7 ല്‍ ഒന്നില്‍കൂടുതല്‍ വിവാഹത്തിനോ പ്രണയത്തിനോ സാദ്ധ്യതകളൊരുക്കും.

 

8. രാഹുവും ബുധനുമായള്ള യോഗം രണ്ട് വിവാഹത്തിന് കാരണമാകും.

 

9. രാഹു ശനിയോഗം 2,9,10 ശുഭസ്ഥാനങ്ങളിലായാല്‍ കൂടുതല്‍ സ്ത്രീകളുമായി ബന്ധപ്പെടും.

 

10. ശുക്രകേതുയോഗം ജാതകത്തില്‍ ലൈംഗികവൈകൃതസ്വഭാവത്തിന് പ്രധാനകാരണമാണ്.

 

11. കര്‍ക്കിടകത്തില്‍നില്‍ക്കുന്ന ശുക്രന്‍ രണ്ടോ അതിലധികമോ ദാമ്പത്യബന്ധങ്ങള്‍ക്ക് വഴിയൊരുക്കും. സന്മാര്‍ഗ്ഗജീവിതം കുഴപ്പത്തിലാകാനിടയുണ്ട്.

 

12. മകരത്തിലോ കുംഭത്തിലോ ശുക്രന്‍ നില്‍ക്കുന്ന ജാതകന്‍ സ്ത്രീകള്‍ക്ക് അധീനനും സംസര്‍ഗ്ഗപ്രിയനുമായിരിക്കും.

 

13. മേടത്തിലോ വൃശ്ചികത്തിലോ ശുക്രന്‍ നില്‍ക്കുന്ന ജാതകന്‍ പരസ്ത്രീ ആസക്തനായിരിക്കും.

 

14. ശുക്രന്‍ കന്നിരാശിയില്‍ നില്‍ക്കുന്ന ജാതകന്‍ പ്രണയവിവാഹത്തിലേര്‍പ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ദാമ്പത്യജീവിതം ശോഭനമായിരിക്കില്ല.

 

15. മേടം രാശിയില്‍ നില്‍ക്കുന്ന ശുക്രന്‍ ജാതകനെ കൊള്ളരുതാത്ത സ്ത്രീകളുമായി ബന്ധങ്ങള്‍ ഉണ്ടാക്കും. അന്യസ്ത്രീകള്‍ മറ്റുള്ളവരുടെ സ്ത്രീജനങ്ങള്‍ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കാന്‍ തല്‍പ്പരനാകും.

 

16. കുംഭത്തിലെ ശുക്രന്‍ ജാതകനെ പലതരക്കാരായ സ്ത്രീകളുമായി ബന്ധങ്ങളുണ്ടാക്കി ദുഷ്പേരിനിട വരുത്തും.

 

17. 7-ാം ഭാവത്തില്‍നില്‍ക്കുന്ന ശുക്രന്‍ ദുര്‍ബലനാണെങ്കില്‍ ഭാര്യാനാശം അല്ലെങ്കില്‍ ഭര്‍ത്തൃനാശമുണ്ടാക്കും.

 

18. മകരം രാശിയില്‍ നില്‍ക്കുന്ന ശുക്രന്‍ മുതിര്‍ന്ന സ്ത്രീകളോടും അല്ലെങ്കില്‍ പുരുഷന്മാരോടും കൂട്ടുകൂടാനുള്ള വാസനയുണ്ടാക്കും.

 

19. ശുക്രനും ചൊവ്വയുമായുള്ള ഏത് രാശിയിലായാലും അമിതഭോഗാസക്തിയാണ് ഫലം.

 

20. ഇടവത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍ സ്ത്രീയില്‍ ആസക്തനായും സ്ത്രീകളെ തേടി നടക്കുന്നവനായും ഭവിക്കും.

 

മേല്‍പ്പറഞ്ഞ ഫലങ്ങളില്‍ ഏതും ബലവാന്മാരായ മറ്റു ഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികള്‍മൂലമോ മറ്റുചില യോഗങ്ങള്‍മൂലമോ അസംഭവ്യയായിമാറിയേക്കാം എന്നുകൂടി വിസ്മരിക്കാതിരിക്കുക.

 

ജ്യോത്സ്യന്‍ ചേര്‍ത്തല ദിനേശ് പണിക്കര്‍
8943116696

 

Show Less

No comments Yet

SLIDESHOW

LATEST VIDEO