ലാലിനെക്കുറിച്ച് മമ്മൂക്കയോട് പറയുമ്പോള്‍….സിദ്ധിക്ക് പറയുന്നു

ഷൂട്ടിംഗിന്‍റെ ഇടവേളകളില്‍ ലാലിന്‍റെ വിശേഷങ്ങളൊക്കെ ഞാന്‍ മമ്മുക്കയോട് പറയുമ്പോള്‍ അദ്ദേഹം തിരിച്ചുപറയും.   'നീ ലാലിനെക്കുറിച്ച് ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കും അവനെ കാണാന്‍ കൊതിയാകുന്നു.'   അടുത്തിടെ പുലിമുരുകന്‍റെ ലൊക്കേഷനിലിരുന്ന് ഞാന്‍ മമ്മുക്കയെ... Read More

ഷൂട്ടിംഗിന്‍റെ ഇടവേളകളില്‍ ലാലിന്‍റെ വിശേഷങ്ങളൊക്കെ ഞാന്‍ മമ്മുക്കയോട് പറയുമ്പോള്‍ അദ്ദേഹം തിരിച്ചുപറയും.

 

‘നീ ലാലിനെക്കുറിച്ച് ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കും അവനെ കാണാന്‍ കൊതിയാകുന്നു.’

 

അടുത്തിടെ പുലിമുരുകന്‍റെ ലൊക്കേഷനിലിരുന്ന് ഞാന്‍ മമ്മുക്കയെ വിളിച്ചു. മമ്മുക്കയപ്പോള്‍ ലണ്ടനിലായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്.
മമ്മുക്ക ഓണ്‍ലൈനിലെത്തി. ഞങ്ങള്‍ മുഖാമുഖം കണ്ട് സംസാരിച്ചു.
‘നിന്‍റെ കൂട്ടുകാരന്‍ എന്തുപറയുന്നു.’

 

മമ്മുക്ക കൂട്ടുകാരനെന്ന് ഉദ്ദേശിച്ചത് ലാലിനെയാണ്.
എന്‍റെ അടുത്തുണ്ട് ഞാന്‍ കൊടുക്കാം. ഞാന്‍ ലാലിന് ഫോണ്‍ കൈമാറി.

 

‘ഹായ് മമ്മൂട്ടിയ്ക്ക’ എന്നുപറഞ്ഞുകൊണ്ട് ലാല്‍ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. പല തമാശകളും പറഞ്ഞു. മമ്മുക്കയെ കളിയാക്കി. ഒടുവില്‍ എന്‍റെ കയ്യില്‍ ഫോണ്‍ കൊടുക്കാന്‍ മമ്മൂട്ടി പറഞ്ഞു. ഞാന്‍ ഫോണ്‍ കൈപ്പറ്റുമ്പോള്‍ മമ്മുക്ക പറയുകയായിരുന്നു.

 

‘ഞാന്‍ പിന്നീട് വിളിക്കാം. അല്ലെങ്കില്‍ ഇവിടുത്തെ നാട്ടുകാരുടെ മുന്നില്‍വച്ച് അവനെന്നെ നാണം കെടുത്തും.’

Show Less

No comments Yet

SLIDESHOW

LATEST VIDEO