ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചു

ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ബലിതര്‍പ്പണത്തിനും ക്ഷേത്രദര്‍ശനത്തിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മണപ്പുറം ശിവക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ചേന്നാസ്​ മനക്കല്‍ പരമേശ്വരന്‍ നമ്ബൂതിരിപ്പാടും മേല്‍ശാന്തി... Read More

ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ബലിതര്‍പ്പണത്തിനും ക്ഷേത്രദര്‍ശനത്തിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മണപ്പുറം ശിവക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ചേന്നാസ്​ മനക്കല്‍ പരമേശ്വരന്‍ നമ്ബൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനക്കല്‍ സുബ്രഹ്മണ്യന്‍ നമ്ബൂതിരിപ്പാടുമാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്. 

രാവിലെ മുതല്‍ എത്തിയ ഭക്തര്‍ ഒറ്റക്കൊറ്റക്ക് ബലിതര്‍പ്പണം നടത്തുന്നുണ്ട്. ഉച്ചമുതലായിരിക്കും കൂട്ടമായി ഭക്തര്‍ മണപ്പുറത്തേക്കെത്തുക. ബലിതര്‍പ്പണം നടത്തുന്ന പെരിയാര്‍ തീരത്ത് അപകടമുണ്ടാകാതിരിക്കാന്‍ പുഴയില്‍ മണല്‍ ചാക്കുകള്‍ നിരത്തിയിട്ടുണ്ട്. നഗരസഭയുടെ അധീനതയിലുള്ള മണപ്പുറത്തും നഗരത്തിലും വിപുലമായ സൗകര്യങ്ങളാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്. 

നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ മണപ്പുറത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പൂര്‍വ്വികര്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി പതിനായിരങ്ങളാണ് ആലുവ മണപ്പുറത്തേക്ക് എത്തുക. പിതൃതര്‍പ്പണത്തിന് വിശ്വാസികള്‍ക്കിടയില്‍ ഏറെ പേരുകേട്ട സ്​ഥലമാണ് പെരിയാര്‍ തീരത്തെ ആലുവ മണപ്പുറം. സംസ്​ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശിവരാത്രി ബലിതര്‍പ്പണം നടക്കാറുണ്ടെങ്കിലും ആലുവ മണപ്പുറത്തിനാണ് പ്രാധാന്യം. അതിനാല്‍ തന്നെ സംസ്​ഥാനത്തിന്‍റെ നാനാ ദിക്കുകളില്‍ നിന്നും ഭക്തര്‍ ആലുവയിലേക്ക് ഇന്ന് എത്തിച്ചേരും.

Show Less

No comments Yet

SLIDESHOW

LATEST VIDEO