പ്രണവസ്വരൂപമായ ശ്രീ മഹാഗണപതി

  12 കൈകളില്‍ ചക്രം, കുന്തം, ശരം, വരദം, വില്ല്, ഗദ, നാരങ്ങ, കൊമ്പ്, നെല്‍ക്കതിര്‍, കരിങ്കൂവളപ്പൂവ്, താമര, പാശം ഇവയും തുമ്പിക്കയ്യില്‍ പൊന്‍കുടവും ധരിച്ച രൂപമാണ് മഹാഗണപതിക്ക്. ബ്രഹ്മസ്വരൂപനാണ് മഹാഗണപതി. ജ്ഞാനദായകനാണ് പ്രണവസ്വരൂപനായ... Read More

 

12 കൈകളില്‍ ചക്രം, കുന്തം, ശരം, വരദം, വില്ല്, ഗദ, നാരങ്ങ, കൊമ്പ്, നെല്‍ക്കതിര്‍, കരിങ്കൂവളപ്പൂവ്, താമര, പാശം ഇവയും തുമ്പിക്കയ്യില്‍ പൊന്‍കുടവും ധരിച്ച രൂപമാണ് മഹാഗണപതിക്ക്. ബ്രഹ്മസ്വരൂപനാണ് മഹാഗണപതി. ജ്ഞാനദായകനാണ് പ്രണവസ്വരൂപനായ ഈ വക്രതുണ്ഡന്‍, ആത്മജ്ഞാനത്തിനുവേണ്ടി യോഗസാധനകള്‍ ചെയ്യുന്ന ഏവരുടെയും മൂലാധാരത്തില്‍ പ്രണവസ്വരൂപമായി അഥവാ ഓംകാരമായി സ്ഥിതി ചെയ്യുന്നുവെന്നും യോഗശാസ്ത്രം പറയുന്നു.

 

ഗണപതിക്ക് ഹോമമാണ് ഭഗവാനെ പ്രസാദിപ്പിക്കാനുള്ള എളുപ്പമാര്‍ഗ്ഗം. ഇതിന് നാളികേരമാണ് പ്രധാന ഹോമദ്രവ്യം. മലര്‍, ശര്‍ക്കര, പഴം എന്നിവയും വേണം. അഷ്ടദ്രവ്യഗണപതി ഹോമവും പ്രത്യേകതയാര്‍ന്നതാണ്. മലര്‍, പഴം, എള്ള്, കരിമ്പ് തരിപ്പണം(വറുത്ത് പൊടിച്ച അരി) മോദകം, ശര്‍ക്കര, നാളീകേരം ഇവയാണ് അഷ്ടദ്രവ്യഗണപതിഹോമത്തിനുള്ള സാമഗ്രികള്‍. അവല്‍, നെയ്യ്, തേന്‍, മാതള നാരങ്ങ, കല്‍ക്കണ്ടം, മുന്തിരിങ്ങ എന്നിവയും ഇതോടൊപ്പം ഹോമിക്കാറുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO