അന്ന് ശ്രീകുമാരന്‍തമ്പി പറഞ്ഞത് മുകേഷിന് സാധിച്ചു! ജയറാം ഇന്നും കാത്തിരിക്കുന്നു!!

വളരെക്കാലം മുമ്പാണ്, ഏകദേശം 20-22 വര്‍ഷങ്ങള്‍ക്കു മുമ്പ് പുതിയൊരു സിനിമയുടെ പൂജാചടങ്ങ് നടക്കുകയാണ്. ഒരിടവേളയില്‍ സംവിധായകന്‍ ഫാസിലും ശ്രീകുമാരന്‍തമ്പിയും സംസാരിച്ചുകൊണ്ടിരുന്ന ഭാഗത്തേയ്ക്ക് ജയറാം കടന്നുവന്നു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ താരം തന്‍റെ ആഗ്രഹം ഫാസിലിനോട് തുറന്നുപറഞ്ഞു. "മമ്മൂട്ടി... Read More

വളരെക്കാലം മുമ്പാണ്, ഏകദേശം 20-22 വര്‍ഷങ്ങള്‍ക്കു മുമ്പ് പുതിയൊരു സിനിമയുടെ പൂജാചടങ്ങ് നടക്കുകയാണ്. ഒരിടവേളയില്‍ സംവിധായകന്‍ ഫാസിലും ശ്രീകുമാരന്‍തമ്പിയും സംസാരിച്ചുകൊണ്ടിരുന്ന ഭാഗത്തേയ്ക്ക് ജയറാം കടന്നുവന്നു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ താരം തന്‍റെ ആഗ്രഹം ഫാസിലിനോട് തുറന്നുപറഞ്ഞു.

“മമ്മൂട്ടി മുതല്‍ കുഞ്ചാക്കോ വരെയുള്ള നടന്മാര്‍ അങ്ങയുടെ സംവിധാനത്തില്‍ അഭിനയിച്ചുകഴിഞ്ഞു. എനിക്കും ഒരു സിനിമ ചെയ്തു വേഷം തന്നുകൂടെ.”

പക്ഷേ ഫാസില്‍ തന്‍റെ മറുപടി ഒരു ചറുചിരിയിലൊതുക്കി. എന്നാല്‍ ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ശ്രീകുമാരന്‍തമ്പിയാകട്ടെ തമാശയായിട്ട് ഇങ്ങനെ പറഞ്ഞു. “ചിലതങ്ങനെയാണ്. നമ്മള്‍ എത്ര വിചാരിച്ചാലും കൂട്ടിയിണക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് ഭരതന്‍റെ ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന സുരേഷ്ഗോപിയുടെ ആഗ്രഹം ഇതുവരെ നടന്നിട്ടില്ല. മുകേഷിന്‍റെ കാര്യം ഇതുപോലെതന്നെ. സത്യന്‍ അന്തിക്കാടിന്‍റെ സിനിമയില്‍ തനിക്ക് അഭിനയിക്കണമെന്നാണ് അയാളുടെയും ആഗ്രഹം. എന്നിട്ടും നടന്നോ പക്ഷേ ജയറാം നിരാശനാകേണ്ട. ഒരു പക്ഷേ ഇതൊക്കെ പില്‍ക്കാലത്ത് സംഭവിക്കുമായിരിക്കാം.”  ശ്രീകുമാരന്‍തമ്പി ഇത് പറഞ്ഞുകഴിഞ്ഞതും മൂന്നുപേരും ചിരിച്ചു. ഇത് പഴയ കഥ.

കാലങ്ങള്‍ കടന്നുപോയപ്പോള്‍ മുകേഷിന്‍റെ ആഗ്രഹം സാധിച്ചു. സത്യന്‍ അന്തിക്കാടിന്‍റെ വിനോദയാത്ര എന്ന ചിത്രത്തിലൂടെ. പിന്നീട് ഇന്നത്തെ ചിന്താവിഷയം, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളില്‍ മുകേഷിന് സത്യന്‍ മികച്ച വേഷങ്ങളാണ് നല്‍കിയത്.

ഭരതന്‍ കാലയവനികയ്ക്കുള്ളില്‍ ആയതിനാല്‍ സുരേഷ്ഗോപിയുടെ ആഗ്രഹം ഇനി നടക്കില്ല. എന്നാല്‍ ജയറാമിന്‍റെ മോഹം പൂവണിയാന്‍ ഇനിയും സാധ്യതയുണ്ട് ഫാസില്‍ വിചാരിച്ചാല്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO