കാളിദാസ് വൈറസില്‍ നിന്നും പിന്മാറി പകരം ശ്രീനാഥ് ഭാസി

നിപ്പ വൈറസ് ബാധയും രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നഴ്‌സ് ലിനിയുടെ ജീവിതവും ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന ‘വൈറസി’ല്‍ നിന്നും പിന്മാറിയതായി സ്ഥിരീകരിച്ച് കളിദാസ് ജയറാം. കാളിദാസന് പകരം ശ്രീനാഥ് ഭാസി ആ... Read More

നിപ്പ വൈറസ് ബാധയും രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നഴ്‌സ് ലിനിയുടെ ജീവിതവും ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന ‘വൈറസി’ല്‍ നിന്നും പിന്മാറിയതായി സ്ഥിരീകരിച്ച് കളിദാസ് ജയറാം. കാളിദാസന് പകരം ശ്രീനാഥ് ഭാസി ആ കഥാപാത്രം ചെയ്യുമെന്നാണ് വിവരം. ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പാര്‍വതി തുടങ്ങി വമ്പന്‍ താരനിരയുമായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആഷിക്ക് അബുവിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റിലീസ് അടുത്ത വര്‍ഷം വിഷുവിന് ഉണ്ടായേക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO