ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്നു

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്നു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ രംഗത്ത് കഴിവ് തെളിയിച്ച താരമാണ് ശ്രീനിവാസന്‍. അച്ഛന്റെ പാതയിലൂടെയാണ് രണ്ട് ആണ്‍ മക്കളും സിനിമയിലെത്തിച്ചേര്‍ന്നത്. മൂത്ത മകന്‍ വിനീത് ശ്രീനിവാസനാകട്ടെ ഗായകനായിട്ടാണെങ്കില്‍ ധ്യാന്‍... Read More

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്നു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ രംഗത്ത് കഴിവ് തെളിയിച്ച താരമാണ് ശ്രീനിവാസന്‍. അച്ഛന്റെ പാതയിലൂടെയാണ് രണ്ട് ആണ്‍ മക്കളും സിനിമയിലെത്തിച്ചേര്‍ന്നത്. മൂത്ത മകന്‍ വിനീത് ശ്രീനിവാസനാകട്ടെ ഗായകനായിട്ടാണെങ്കില്‍ ധ്യാന്‍ ശ്രീനിവാസനാകട്ടെ നായകനായിട്ടാണ് സിനിമാരംഗത്തെത്തിയത്.  അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയിലൂടെ ശ്രീനിവാസനും വിനീത് ശ്രീനിവാസനും അവസാനമായി ഒന്നിച്ചത്. ഇപ്പോഴിതാ ധ്യാന്‍ ശ്രീനിവാസനൊപ്പവും ശ്രീനിവാസന്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിഎം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.  ഹരീഷ് കണാരന്‍, സുരഭി, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO