‘ഒപ്പ’ത്തില്‍ ഒരുമിച്ചഭിനയിച്ചു. ഇനി ഒപ്പം അഭിനയിക്കണം..

വര്‍ഷങ്ങള്‍ക്കുമുന്‍പുനടന്ന ഒരു കഥ. കാലം അത് വിളക്കിച്ചേര്‍ത്തപ്പോള്‍ ശ്രീയയുടെ മനസ്സ് സന്തോഷിക്കുന്നത് അതിര്‍വരമ്പുകളില്ലാതെയാണ്.   വേണുനാഗവള്ളി സംവിധാനം ചെയ്യുന്ന 'ലാല്‍സലാം' എന്ന സിനിമയുടെ ഷൂട്ടിംഗ് ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന സ്ഥലത്ത് നടക്കുന്നു. മോഹന്‍ലാലും ഉര്‍വ്വശിയും... Read More

വര്‍ഷങ്ങള്‍ക്കുമുന്‍പുനടന്ന ഒരു കഥ. കാലം അത് വിളക്കിച്ചേര്‍ത്തപ്പോള്‍ ശ്രീയയുടെ മനസ്സ് സന്തോഷിക്കുന്നത് അതിര്‍വരമ്പുകളില്ലാതെയാണ്.

 

വേണുനാഗവള്ളി സംവിധാനം ചെയ്യുന്ന ‘ലാല്‍സലാം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന സ്ഥലത്ത് നടക്കുന്നു. മോഹന്‍ലാലും ഉര്‍വ്വശിയും ഒക്കെ അഭിനയിക്കുന്നുണ്ടെന്ന് കേട്ടു. അന്ന് ശ്രീയ രണ്ടാം ക്ലാസില്‍ പഠിക്കുന്നതെയുള്ളു. സിനിമ കണ്ടുതുടങ്ങിയിട്ടുള്ള പ്രായം. വീട്ടിനടുത്ത് സിനിമാഷൂട്ടിംഗ് ഉണ്ടെന്ന് കേട്ടതും വീട്ടില്‍ പോലും പറയാതെ അവിടേയ്ക്കോടി. മോഹന്‍ലാലിനെയും ഉര്‍വശിയെയുമൊക്കെ കണ്‍കുളിര്‍ക്കെ കണ്ടു. അതിന്‍റെ സന്തോഷവും ലഹരിയുമായി വീട്ടിലെത്തുമ്പോള്‍ വീട്ടുകാരുടെ വക നല്ല സമ്മാനം കിട്ടി. ഈ ഏഴുവയസ്സുകാരിയെ കാണാതെ വീട്ടുകാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

 

 

അതൊരു കാലത്തിന്‍റെ അനുഭവകഥയായിരുന്നു. അതുകഴിഞ്ഞു. പക്ഷേ, ശ്രീയയുടെ മനസ്സില്‍ സിനിമാമോഹങ്ങള്‍ പൊട്ടിമുളച്ചു. അന്ന് ലാല്‍സലാമില്‍ ഉര്‍വ്വശി അഭിനയിച്ചതുപോലെയൊക്കെ അഭിനയിക്കണം. അതൊരു ആഗ്രഹമായി മനസ്സില്‍ കിടന്നു. പിന്നെ, ഒരു കാലം ഒരു പുഴപോലെ ഒഴുകിപ്പോയി. ശ്രീയ, രമേശ് എന്നയാളെ വിവാഹം കഴിച്ച് ദുബായിലെത്തി. അഭിനയത്തിനോടുള്ള താല്‍പ്പര്യം മനസ്സിലുണ്ടായിരുന്നതുകൊണ്ട് ‘കുങ്കുമപ്പൂവ്’ സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അഭിനയിച്ചു. അങ്ങനെ നടിയായി സ്ക്രീനിലേക്കു വന്നുകഴിഞ്ഞപ്പോഴാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുകയും മോഹന്‍ലാല്‍ നായകനാവുകയും ചെയ്ത എന്നും എപ്പോഴും എന്ന സിനിമയില്‍ ശ്രീയ അഭിനയിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി അഭിനയിക്കുന്നത് മിനിസ്ക്രീനിലാണെങ്കിലും വളരെ പെട്ടെന്നുതന്നെ ബിഗ്സ്ക്രീനില്‍ അഭിനയിക്കാനുള്ള ഒരു ഭാഗ്യം ശ്രീയയ്ക്ക് കിട്ടി. അതില്‍ വലിയ സന്തോഷമുണ്ടെന്ന് ശ്രീയ മനസ്സുതുറന്നു പറഞ്ഞു. ആ സിനിമയില്‍ ഒരു ഡോക്ടറുടെ വേഷം കിട്ടി. ഡോക്ടര്‍ ഉഷയായി അഭിനയിച്ചുകൊണ്ട് ശ്രീയ സിനിമയിലേക്ക് വന്നത് അങ്ങനെയാണ്.
ആ സിനിമാസെറ്റില്‍ വച്ച് ലാല്‍സലാം സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയതും അമ്മയുടെ തല്ലുകിട്ടിയതുമായ കഥ ശ്രീയ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അതുകേട്ട് ലാലേട്ടന്‍ ചിരിച്ചു.

 

 

വേട്ട, അനീസ്യ, ഡഫേദാര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചശേഷം ശ്രീയ വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ കൂടി അഭിനയിച്ചു. അത് പ്രിയദര്‍ശന്‍റെ ‘ഒപ്പം’ ആയിരുന്നു. സമുദ്രക്കനിയുടെ ഭാര്യയായി തെറ്റിദ്ധരിക്കുന്ന ആമിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീയ ആയിരുന്നു.

 

പവിയേട്ടന്‍റെ മധുരചൂരല്‍, കൃഷ്ണം, മഴയത്ത്… അങ്ങനെ പോകുന്നു ശ്രീയയുടെ ഇതരസിനിമകള്‍. ‘ഒടിയന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും പ്രകാശ്രാജിന്‍റെ സഹോദരിയായി അഭിനയിക്കുന്നത് ശ്രീയയാണ്. ശ്രീയ ആദ്യമായി ഷൂട്ടിംഗ് കാണാന്‍ പോയ ചിത്രം ‘ലാല്‍സലാം.’ ബന്ധുമുഖേന ആദ്യം അഭിനയിക്കുന്നത് ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍. ഇതിനെല്ലാമുപരി മറ്റൊന്നുകൂടിയുണ്ട്. ഇപ്പോള്‍ ‘മോഹന്‍ലാല്‍’ എന്ന പേരില്‍ തന്നെ ഒരു സിനിമ വരുന്നുണ്ടല്ലോ. ആ സിനിമയിലും ശ്രീയ ഒരു പ്രധാന വേഷം ചെയ്യുന്നു. മഞ്ജുവാര്യരുടെ നാത്തൂന്‍. അതായത് കെ.പി.എ.സി ലളിതയുടെ മകള്‍.
ഇത്തരം കൗതുകങ്ങള്‍ ശ്രീയയുടെ സിനിമാജീവിതത്തില്‍ സംഭവിച്ചത് എങ്ങനെയെന്നറിയില്ല. ‘ഉന്‍ കാതലിരുന്താല്‍’ എന്നൊരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടുള്ള ശ്രീയ എന്ന ശ്രീയാരമേശിന്‍റെ ഏറ്റവും പുതിയ ചിത്രം ‘വികടകുമാരനാ’ണ്.

 

ഇനി ഏതെങ്കിലും ഒരു സിനിമയില്‍ ലാലേട്ടനുമായി കോമ്പിനേഷന്‍ സിനില്‍ അഭിനയിക്കുക എന്നത് എന്‍റെ വലിയ ഒരാഗ്രഹമാണെന്ന് ശ്രീയരമേശ് പറയുകയുണ്ടായി.

Show Less

No comments Yet

SLIDESHOW

LATEST VIDEO