സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍, നിമിഷ സജയന്‍ മികച്ച നടി

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിനും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. നിമിഷ സജയനാണ് മികച്ച നടി. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഞാന്‍ മേരിക്കുട്ടി,... Read More

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിനും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. നിമിഷ സജയനാണ് മികച്ച നടി. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകള്‍ ജയസൂര്യയെ മികച്ച നടനാക്കിയപ്പോള്‍ സൗബിന് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച നടി നിമിഷ സജയനാണ്. ചോലയിലെ അഭിനയമാണ് നിമിഷയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഷരീഫ് എസ് സംവിധാനം ചെയ്ത “കാന്തന്‍ ദ് ലവര്‍ ഓഫ് കളര്‍’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. ജനപ്രിയ ചിത്രമായി സുഡാനി ഫ്രം നൈജീരിയയെയും തിരഞ്ഞെടുത്തു.

 

മികച്ച സംവിധായകന്‍ ശ്യാമപ്രസാദ് (ഒരു ഞായറാഴ്ച), മികച്ച സ്വഭാവ നടന്‍ ജോജു ജോര്‍ജ് (ചോല, ജോസഫ്), മികച്ച സ്വഭാവനടിമാര്‍ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി (സുഡാനി ഫ്രം നൈജീരിയ), മികച്ച ബാലനടന്‍ മാസ്റ്റര്‍ മിഥുന്‍, മികച്ച ബാലതാരം അബനി ആദി, മികച്ച സംഗീതസംവിധായകന്‍ വിഷാല്‍ ഭരത്വാജ് (കാര്‍ബണ്‍), മികച്ച ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ (തീവണ്ടി, ജോസഫ്), മികച്ച പശ്ചാത്തലസംഗീതം ബിജിപാല്‍ (ആമി), മികച്ച ഗായകന്‍ വിജയ് യേശുദാസ്, മികച്ച ഗായിക ശ്രേയാ ഗോഷാല്‍, മികച്ച ചിത്രസംയോജനം അരവിന്ദ് മന്മദന്‍, മികച്ച സൗണ്ട് മിക്സിംഗ് ഷിനോയ് ജോസഫ് (കാര്‍ബണ്‍), മികച്ച ഛായാഗ്രാഹകന്‍ കെ.യു. മോഹനന്‍ (കാര്‍ബണ്‍), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍) ഷമ്മി തിലകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (സ്ത്രീ) സ്നേഹ, നൃത്തസംവിധായകന്‍ പ്രസന്ന സുജിത്, നവാഗത സംവിധായകന്‍ സക്കരിയ മുഹമ്മദ്,

Show Less

No comments Yet

SLIDESHOW

LATEST VIDEO