കുവൈത്തില്‍ ശക്തമായ മഴ; വെള്ളം കയറിയ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

കുവൈത്തില്‍ കഴിഞ്ഞദിവസം തിമിര്‍ത്തു പെയ്ത മഴയില്‍ ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച രാത്രി മുതലാണ് മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയത്. തിങ്കളാഴ്ച പകല്‍ പെയ്ത മഴ രാത്രിയോടെ ശക്തിപ്പെടുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മഴയ്ക്ക് ശമനമുണ്ടായത്. ചില... Read More

കുവൈത്തില്‍ കഴിഞ്ഞദിവസം തിമിര്‍ത്തു പെയ്ത മഴയില്‍ ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച രാത്രി മുതലാണ് മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയത്. തിങ്കളാഴ്ച പകല്‍ പെയ്ത മഴ രാത്രിയോടെ ശക്തിപ്പെടുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മഴയ്ക്ക് ശമനമുണ്ടായത്. ചില മേഖലകളില്‍ വീടുകളിലും വെള്ളം കയറി. വെള്ളം കയറിയ കെട്ടിടങ്ങളില്‍നിന്ന് അഗ്‌നിശമന സേനയെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു. വെള്ളം കയറിയാലുണ്ടാകുന്ന അപകടസാധ്യത മുന്‍നിര്‍ത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന് ജലം- വൈദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബുഷാഹരി അറിയിച്ചു.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO