നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ; ഭര്‍ത്താവും ഭര്‍ത്തൃമാതാവും കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്​ ചന്ദ്രനും ഭര്‍ത്തൃമാതാവ്​ കൃഷ്​ണമ്മയും പോലീസ് കസ്റ്റഡിയില്‍. മരിച്ച ലേഖ എഴുതിയ ആത്മഹത്യാകുറിപ്പില്‍ മകളുടെയും ത​​​​​​​ന്‍റെയും മരണത്തിന്​ കാരണം ഭര്‍ത്താവ്​ ചന്ദ്രനും ഭര്‍ത്തൃമാതാവ്​ കൃഷ്​ണമ്മയുമാണെന്ന്​ വ്യക്തമാക്കുന്നുണ്ട്.... Read More

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്​ ചന്ദ്രനും ഭര്‍ത്തൃമാതാവ്​ കൃഷ്​ണമ്മയും പോലീസ് കസ്റ്റഡിയില്‍. മരിച്ച ലേഖ എഴുതിയ ആത്മഹത്യാകുറിപ്പില്‍ മകളുടെയും ത​​​​​​​ന്‍റെയും മരണത്തിന്​ കാരണം ഭര്‍ത്താവ്​ ചന്ദ്രനും ഭര്‍ത്തൃമാതാവ്​ കൃഷ്​ണമ്മയുമാണെന്ന്​ വ്യക്തമാക്കുന്നുണ്ട്.

ആത്മഹത്യചെയ്​ത മുറിയുടെ​ ചുവരില്‍ ആത്മഹത്യാകുറിപ്പ്​ പതിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. വീട്​ ജപ്​തി ഭീഷണിയിലായിട്ടും കടം തിരിച്ചടക്കാന്‍ ഒരു നടപടിയും ചന്ദ്രന്‍ എടുത്തില്ലെന്നും വീട്​ വില്‍ക്കുന്നതിന്​ ചന്ദ്രനും കൃഷ്​ണമ്മയും തടസം നിന്നുവെന്നും കത്തില്‍ പറയുന്നു. ചന്ദ്രനും കൃഷ്​ണമ്മയും കൂടാതെ ചന്ദ്ര​​​​ന്‍റെ സഹോദരി ശാന്തയും അവരുടെ ഭര്‍ത്താവ്​ കാശിയും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും കത്തില്‍ എഴുതിയിട്ടുണ്ട്. സ്​ത്രീധനത്തി​​​​​​​​െന്‍റ പേരില്‍ ചന്ദ്രനും കൃഷ്​ണമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായും ലേഖയുടെ കുറിപ്പില്‍ പറയുന്നു.

കൂടാതെ മന്ത്രവാദത്തിന്‍റെ പേരിലും തങ്ങളെ പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുമ്പായി അവര്‍​ പിന്മാറുകയായിരുന്നു. വീട്​ നില്‍ക്കുന്ന ഭൂമിയിലെ ആല്‍ത്തറ ദൈവങ്ങള്‍ അവരെ കാത്തോളുമെന്ന്​ പറഞ്ഞ്​ കൃഷ്​ണമ്മ വീട്​ വില്‍പന തടഞ്ഞുവെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO